Image:X,@ndtv, AI Enhanced

  • പ്രായം മറച്ചുവച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഓണ്‍ലൈനിലൂടെ ബന്ധം സ്ഥാപിച്ചു, പിന്നാലെ ഭീഷണി, പിന്തുടരല്‍, ഒടുവില്‍ പിടിയിലായി

ഓണ്‍ലൈനിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച് പിന്തുടര്‍ന്ന ഇന്ത്യക്കാരന്‍ പിടിയിലായി. മുംബൈ സ്വദേശിയായ പ്രീത് പങ്കജ് ജെയിൻ (31) ആണ് അമേരിക്കയിലെ ടെന്നസിയിൽ ഡേവിഡ്‌സൺ കൗണ്ടി പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിക്ക് സമ്മാനം നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ അമേരിക്കയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.

Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

വ്യക്തിവിവരങ്ങളും പ്രായവുമടക്കം മറച്ചുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നത്. എന്നാല്‍ പിന്നീട് കുട്ടി ഇയാളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മനസിലാക്കിയതോടെ ബന്ധം അവസാനിപ്പിക്കുകയും ജെയിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കുട്ടിയെ കാണാനായി ഇയാള്‍ അമേരിക്കയിലെത്തുന്നത്. 

Also Read: ഫ്ലൈദുബായ് ഹീറോ; ആരാണ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍? പ്രശംസിച്ച് നെതന്യാഹുവും മോദിയും

എന്നാല്‍ മെഡ്‌ലാൻഡ്‌സ് മേഖലയില്‍ ഒരാള്‍ പെണ്‍കുട്ടിയെ പിന്തുടരുന്നുവെന്ന് ഒരു യൂബര്‍ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് കാര്യങ്ങള്‍ കേസിലേക്ക് എത്തിച്ചത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസിനെ വിവരം അറിയിച്ചു. 

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ജെയിനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും മറ്റും ഇയാള്‍ പറയുന്നത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായാണ് ഇയാള്‍ ചാറ്റ് ചെയ്ത് സൗഹൃദമുണ്ടാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ജെയിന്റെ ഡിജിറ്റല്‍ ഉപകരണങ്ങളെല്ലാം കൗണ്ടി ഷെരീഫ് ഓഫീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധിച്ചു. ഇതില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചു. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യല്‍, തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ജെയിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.  സെപ്റ്റംബര്‍ 25ന് ഇയാളെ  ഡേവിഡ്‌സൺ കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കി. നിലവിൽ ഡേവിഡ്‌സൺ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ഒക്ടോബർ 6ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

Mumbai Man Travels to US to Pursue Minor Who Blocked Him Online, Arrested in Tennessee:

A 31-year-old Indian national from Mumbai, Preet Pankaj Jain, was arrested in Davidson County, Tennessee, for stalking a minor girl online. Jain had concealed his identity and age while establishing a relationship with the minor, leading her to block him once she discovered his real details. He subsequently traveled to the United States under the pretext of giving her a gift, but his suspicious tracking behavior was reported by an alert Uber driver. Police arrested Jain and charged him with child sexual exploitation and extortion after investigating his digital devices, placing him in custody pending an October 6 court appearance