Image: X, @publictvnews
18കാരിയായ ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് മൂന്നു സുഹൃത്തുക്കളെ അയച്ച് പീഡിപ്പിച്ചതായി പരാതി. ഹൈദരാബാദില്‍ മ്യാന്‍മര്‍ സ്വദേശിനിയായ യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫയാസ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം
ഒക്ടോബര്‍ 23നാണ് സംഭവം പുറത്തറിയുന്നത്. വാടക കുടിശ്ശിക വാങ്ങിക്കാനായി വീട്ടുടമ വന്നപ്പോഴാണ് യുവതിയെ പൂട്ടിയിട്ട നിലയില്‍ കണ്ടത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് ബംഗ്ലദേശില്‍വച്ച് കണ്ടുമുട്ടിയ യുവതിയെ പ്രതി ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യയിലെത്തി മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ട ശേഷം ഒരു ദിവസം ഭര്‍ത്താവ് ഫയാസ് മൂന്നു സുഹൃത്തുക്കളെ വീട്ടിലേക്കയച്ചുവെന്നും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.
അഹമ്മദ് മുജീബ്, നൂര്‍ കമല്‍, സിയ ഉര്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായവര്‍. ബലാത്സംഗം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളും മ്യാന്‍മര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഫയാസ് യുവതിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം പുറത്തുപോവുകയും സുഹൃത്തുക്കളെ വീട്ടിനുള്ളിലേക്ക് അയച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് രണ്ടുപേർ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
വീട്ടുടമയുടെ സഹായത്തോടെ യുവതി കുടുംബവുമായി ബന്ധപ്പെടുകയും ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു. തുടര്‍ന്ന് ബന്ധുവായ മുഹമ്മദ് റഷീദ് യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.