ട്രംപും കിയ സ്റ്റാമറും (ഫയല്‍ ചിത്രം)

ട്രംപും കിയ സ്റ്റാമറും (ഫയല്‍ ചിത്രം)

ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന അംഗീകരിച്ചതായി ബ്രിട്ടന്‍. ഇറാന്റെ മിസൈലുകളെ തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്നും ഇറാനെതിരായ ആക്രമണങ്ങളിൽ യുകെ ഉൾപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി കിയ സ്റ്റാമർ വ്യക്തമാക്കി. തീരുമാനത്തിന്റെ അടിസ്ഥാനം സഖ്യകക്ഷികളുടെ കൂട്ടായ സ്വയം പ്രതിരോധം ആണെന്നും രാജ്യാന്തര നിയമങ്ങൾ അനുസരിച്ചാണ് നീക്കം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീർഘദൂര ഹെവി ബോംബിങ് ദൗത്യങ്ങൾ നടത്താൻ മുമ്പും ബ്രിട്ടന്‍റെ താവളങ്ങള്‍ അമേരിക്ക ഉപയോഗിച്ചിട്ടുണ്ട്.

സംഘര്‍ഷ പ്രദേശങ്ങളിലെ സഖ്യകക്ഷികളെയും പൗരന്മാരെയും സംരക്ഷിക്കുന്നതിനായി മിഡിൽ ഈസ്റ്റിൽ യുകെ വിമാനങ്ങൾ ആകാശത്തുണ്ടെന്നും സ്റ്റാമർ പറഞ്ഞു. എന്നാൽ ആക്രമണങ്ങളിൽ യുകെ ഒരു പങ്കും വഹിച്ചിട്ടില്ല എന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് വിമാനങ്ങൾ ഇറാനിയൻ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞുവെന്നും അവകാശപ്പെടുന്നുണ്ട്. സഖ്യകക്ഷികള്‍ ഇറാനെ പ്രതിരോധിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൗരന്‍മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ALSO READ: 'വിഷപ്പാമ്പിന്‍റെ തല തകര്‍ത്തു'; ഇറാന്‍ സൈന്യത്തിന്‍റെ ആസ്ഥാനം തകര്‍ത്തെെന്ന് യുഎസ് ...

‘ഭീഷണി തടയാനുള്ള ഏക മാർഗം മിസൈലുകളെ അവയുടെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക, അല്ലെങ്കിൽ മിസൈലുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന ലോഞ്ചറുകൾ നശിപ്പിക്കുക എന്നതാണ്. ആ നിർദ്ദിഷ്ടവും പരിമിതവുമായ പ്രതിരോധ ആവശ്യങ്ങൾക്കായാണ് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്ക അനുമതി അഭ്യർത്ഥിച്ചത്. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്നത് തടയുന്നതിനും നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിനും ബ്രിട്ടീഷ് പൗരന്‍മാരുടെ ജീവൻ സംരക്ഷിക്കുവാനുമാണ് ഈ അഭ്യർത്ഥന അംഗീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. അടിയന്തര ഭീഷണി ഇല്ലാതാക്കുന്നതിനും സ്ഥിതി കൂടുതൽ വഷളാകുന്നത് തടയുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണിത്’– സ്റ്റാമർ വിശദീകരിച്ചു. ALSO READ: സാഹചര്യം മുതലെടുത്ത് തട്ടിപ്പ് സംഘങ്ങളും! ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ് ...

നിലവില്‍ കുറഞ്ഞത് രണ്ട് ലക്ഷം ബ്രിട്ടീഷ് പൗരന്മാരെങ്കിലും പശ്ചിമേഷ്യയിലുണ്ട്. സ്ഥിരം താമസക്കാരും സന്ദര്‍ശകരുമുള്‍പ്പെടെയാണിത്. സർക്കാർ അവരെ പിന്തുണയ്ക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നത് തുടരും എന്നാണ് അദ്ദേഹം പറയുന്നത്. ‘ഇറാനിയൻ ആക്രമണങ്ങളിൽ നിന്ന് സായുധ സേനയിലെ അംഗങ്ങളും സഖ്യകക്ഷികളും ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ജനത വലിയ അപകടസാധ്യത നേരിടുന്നുണ്ട്, ഇറാന്‍ ഭരണകൂടം കൂടുതൽ അശ്രദ്ധമായാണ് പെരുമാറുന്നത്. ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന വിമാനത്താവളങ്ങളെയും ഹോട്ടലുകളെയും ഇറാന്‍ ആക്രമണങ്ങള്‍ ലക്ഷ്യം വച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ALSO READ: 'ഇന്ത്യ യുഎഇക്കൊപ്പം'; ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി ...

അതേസമയം, ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ അവ നിയമപരമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് യുകെ സർക്കാർ വ്യക്തമായ മറുപടി നല്‍കിയില്ല. നേരത്തേ ഇറാൻ വിവേചനരഹിതവും അനുപാതമല്ലാത്തതുമായ രീതിയില്‍ ആക്രമണങ്ങൾ നടത്തിയതായി യുകെ, ഫ്രാൻസ്, ജർമ്മനി രാജ്യങ്ങൾ ഞായറാഴ്ച സംയുക്ത പ്രസ്താവനയിൽ ആരോപിച്ചിരുന്നു. പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നായിരുന്നു പ്രസ്താവന. ALSO READ: ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് പറന്ന് റോക്കറ്റുകള്‍; ഷെല്ലാക്രമണം രൂക്ഷം ...

ENGLISH SUMMARY:

In a significant strategic move, UK Prime Minister Keir Starmer confirmed that the United States has been granted permission to use British military bases to intercept Iranian missiles. Emphasizing a "limited defensive goal," Starmer stated that the decision aims to protect nearly 200,000 British citizens and allied forces currently in the Middle East. While the UK maintains it is not directly participating in attacks against Iran, British aircraft are reportedly active in the skies to neutralize immediate threats. The Prime Minister justified the move under international law and collective self-defense, citing Iran's reckless targeting of civilian hubs like hotels and airports. As of March 2, 2026, the UK, France, and Germany have issued a joint statement condemning Iran's disproportionate strikes. Stay updated on the evolving UK-US military cooperation and regional security updates.