image tweeted by @NetAxisGroup
പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് അധ്യാപിയ്ക്ക് 30 വര്‍ഷം തടവ്. യുഎസിലെ ലിങ്കൺ ഏക്കേഴ്സ് എലിമെന്ററി സ്കൂളിലെ മുൻ അധ്യാപികയും സാൻ ഡീഗോ കൗണ്ടിയിലെ മികച്ച അധ്യാപകരിൽ ഒരാളായി ആദരിക്കപ്പെട്ടതുമായ 36 കാരിയായ ജാക്വലിൻ മായ്ക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
സാൻ ഡീഗോ യൂണിയൻ ട്രിബ്യൂണിന്റെ റിപ്പോർട്ട് പ്രകാരം, മാ രണ്ട് ആൺകുട്ടികളെ ഏറ്റെടുത്ത് വളർത്തിയിരുന്നെന്നും 12 വയസ്സുള്ളപ്പോൾ അവരില്‍ ഒരാളുമായി ലൈംഗിക ബന്ധം ആരംഭിച്ചെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. അധ്യാപിക അയച്ച പ്രണയലേഖനങ്ങളും സൂചനാ വാചകങ്ങളും ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മ അധികൃതരെ അറിയിക്കുകയായിരുന്നു. മൂന്ന് മാസത്തോളം അധ്യാപിക തന്റെ ക്ലാസ് മുറിയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സമ്മാനങ്ങൾ, ഭക്ഷണം, പ്രത്യേക ശ്രദ്ധ എന്നിവ നൽകിയാണ് ഇവര്‍ കുട്ടികളെ വശത്താക്കിയിരുന്നത്. വിദ്യാര്‍ഥികളുടെ ഹോംവര്‍ക്ക് പോലും അധ്യാപിക ചെയ്തുനല്‍കിയിരുന്നതായും ജില്ലാ അറ്റോർണി ഓഫീസ് പറഞ്ഞു.
ഫെബ്രുവരിയിൽ കുട്ടിക്കെതിരെ നിർബന്ധിത ലൈംഗികാതിക്രമം നടത്തിയതായി അധ്യാപിക കുറ്റം സമ്മതിച്ചതായി സാൻ ഡീഗോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ‘പ്രതി തന്റെ വിദ്യാർത്ഥികളോടുള്ള വിശ്വാസം ഏറ്റവും തീവ്രവും ആഘാതകരവുമായ രീതിയിൽ ലംഘിച്ചു, അവളുടെ പ്രവൃത്തികൾ നിന്ദ്യമാണ്. അവളുടെ ഇരകൾക്ക് ജീവിതകാലം മുഴുവൻ പ്രതികൂല ഫലങ്ങൾ നേരിടേണ്ടിവരും, അവളുടെ 30 വർഷത്തെ തടവ് ഉചിതമാണ്’ ജില്ലാ അറ്റോർണി സമ്മർ സ്റ്റീഫൻ പറഞ്ഞു.
ശിക്ഷാ വിധി കേട്ട അധ്യാപിക പശ്ചാത്താപം പ്രകടിപ്പിക്കുകയും, ‘അഗാധമായി ലജ്ജിക്കുന്നു’ എന്ന് പറയുകയും ചെയ്തു. ‘ഞാൻ എന്റെ അധികാരം ദുരുപയോഗം ചെയ്തു, എന്റെ അധികാരവും നിയന്ത്രണവും അവരുടെ മേൽ പ്രയോഗിച്ചു, ഞാൻ അവരെ വഞ്ചിച്ചു. ഞാൻ അവരുടെ ബാല്യകാലം തട്ടിയെടുത്തു. ഒരു അധ്യാപകൻ എങ്ങനെയായിരിക്കണമെന്ന് പിന്തുടരുന്നതിനുപകരം, എന്റെ സ്വാർത്ഥത നടപ്പാക്കിയതില്‍, ഞാൻ വേദനിപ്പിച്ച എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് വളരെ ഖേദമുണ്ട്’ എന്നായിരുന്നു കോടതിയിൽ കൈകൾ ബന്ധിച്ച് കരഞ്ഞുകൊണ്ട് മാ പറഞ്ഞത്.