President Donald Trump speaks with reporters while in flight on Air Force One from Joint Base Andrews to Avoca, Pa., Tuesday, Dec. 9, 2025. (AP Photo/Alex Brandon)

President Donald Trump speaks with reporters while in flight on Air Force One from Joint Base Andrews to Avoca, Pa., Tuesday, Dec. 9, 2025. (AP Photo/Alex Brandon)

എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിനുള്ളില്‍ ചിരി പടര്‍ത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയില്‍ മണ്‍റോ കൗണ്ടിയില്‍ നിന്ന് വടക്കുകിഴക്കന്‍ പെനിസില്‍വേനിയയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ട്രംപ്. വിമാനത്തിനുള്ളില്‍ വച്ചു തന്നെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ട്രംപ് തയാറെടുക്കുന്നതിനിടയിലാണ് സംഭവുണ്ടായത്. ട്രംപിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരിലൊരാള്‍ ശുചിമുറിയില്‍ കയറി.

ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്കരികിലേക്ക് നടന്നുനീങ്ങുന്നതിനിടെ ശുചിമുറിയുടെ വാതില്‍ ഉള്ളില്‍ നിന്ന് തുറന്നു. പുറത്താരെയോ തട്ടിയെന്ന് തോന്നിയതോടെ ഉള്ളില്‍ നിന്ന് വീണ്ടും വാതിലടച്ചു. ഉടനടിയായിരുന്നു ട്രംപിന്‍റെ മറുപടി..' അകത്താരോ ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ, ഇറങ്ങിവരൂ'... മുന്നില്‍ നിന്ന മാധ്യമപ്രവര്‍ത്തകരോട്...' ഇതൊരു ചെറിയ കാര്യമായി നിങ്ങള്‍ക്ക് തോന്നിയേക്കാം, പക്ഷേ ഇത് സര്‍ക്കാര്‍ വിമാനമാണല്ലോ. ഇക്കാര്യത്തിലും എന്‍റെ ശ്രദ്ധയെത്തും' എന്നായിരുന്നു ട്രംപിന്‍റെ നര്‍മം കലര്‍ത്തിയ വാക്കുകള്‍. പിന്നാലെ ഫ്ലൈറ്റില്‍ പൊട്ടിച്ചിരിയായി. ട്രംപിന്‍റെ ഉത്തരവാദിത്ത ബോധം നോക്കൂവെന്ന കാപ്ഷനോടെ നിരവധിപ്പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

എയര്‍ ഫോഴ്സ് വണ്‍: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമാണ് എയര്‍ ഫോഴ്സ് വണ്‍. അമേരിക്കയുടെ കരുത്തും സുരക്ഷയും പ്രൗഢിയും വിളിച്ചോതുന്ന വിമാനംകൂടിയാണിത്. റൂസ്​വെല്‍റ്റ് മുതല്‍ ഇപ്പോള്‍ ട്രംപ് വരെയുള്ള പ്രസിഡന്‍റുമാര്‍ ബോയിങിന്‍റെ വിമാനങ്ങള്‍ തന്നെയാണ് ഉപയോഗിച്ച് വരുന്നത്. 747–200 s ആണ് നിലവില്‍ സര്‍വീസിലുള്ളത്. ഇത് മാറ്റി വൈകാതെ 747–8 എത്തിക്കുമെന്ന് യുഎസ് എയര്‍ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 747–8 അടുത്ത എയര്‍ ഫോഴ്സ് വണ്‍ ആയി എത്തുന്നതോടെ അരനൂറ്റാണ്ടിലേറെക്കാലമായി അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കുന്നുവെന്ന ഖ്യാതിയും ബോയിങിന് സ്വന്തമാകും.

ENGLISH SUMMARY:

US President Donald Trump sparked laughter aboard Air Force One during a trip from Monroe County to Northeastern Pennsylvania on Tuesday night. As Trump was about to address the media, an official inside the lavatory accidentally opened and quickly closed the door. Trump humorously responded, "I think someone's in there! Come out!" He then jokingly told reporters, "It might seem small, but this is a government plane. My attention is drawn to this matter too." The lighthearted moment and Trump's comments on his sense of responsibility quickly went viral on social media. The article also provides a brief on Air Force One, the official aircraft of the American President.