നിവിൻ പോളി, മമിത ബൈജു ഒന്നിക്കുന്ന ഗിരീഷ് എ.ഡി.യുടെ പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നാളെയാണ് റിലീസ്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുടെ ഓണാഘോഷത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു. ഷൂട്ടിനിടെയുള്ള രസകരമായ അനുഭവങ്ങള്‍ താരങ്ങള്‍ വിഡിയോയിയില്‍ പങ്കുവെയ്ക്കുന്നുണ്ട്.
ഗിരീഷ് എ.ഡി. ടീമിനൊപ്പം നിവിന്‍ പോളിയുടെ ആദ്യ ചിത്രമാണ് ബെത്‍ലഹേം. സെറ്റിലേക്ക് എത്തുമ്പോള്‍ ഗിരീഷ് എ.ഡി. പടം പോലെ വന്‍ അടിപൊളി സെറ്റാകും എന്നു കരുതിയാണ് വന്നത്. പക്ഷേ സംഭവിച്ച കാര്യം നിവിന്‍ വ്യക്തമാക്കി.
'അമ്മയെക്കുറിച്ച് എല്ലാവരും അറിയാൻ പോകുന്നു'; ഹൃദയ സ്പർശിയായ കുറിപ്പുമായി രാഹുലും പ്രിയങ്കയും
'ഗിരീഷ് അങ്ങനെ മിണ്ടുന്നില്ല, നമ്മളോട് താല്‍പര്യമില്ലേ... നിര്‍ബന്ധിതനായി വന്ന് അഭിനയിക്കുകയാണോ എന്ന് ഉള്ളില്‍ തോന്നി. ഷോട്ടൊക്കെ കഴിഞ്ഞ് 'ആ ഒാകെ', അത്രയേ ഉള്ളൂ. ഒരു ദിവസം ഗിരീഷിനെ കാണാന്‍ അല്‍താഫ് വന്നപ്പോഴാണ് കാര്യം തിരക്കിയത്. മച്ചാന്‍ എന്താണ് ഹാപ്പിയല്ലേ എന്ന് ചോദിച്ചു. ഇനി നാഷണല്‍ അവാര്‍ഡ് കിട്ടിയാലും ' ആ കിട്ടിയോ, അത്രയേ ഉള്ളൂ' എന്നാകും ഗിരീഷിന്റെ മറുപടി എന്ന് അല്‍താഫ് പറഞ്ഞു'.
ഗിരീഷ് എ.ഡി.യുടെ മൂന്നു പടങ്ങളിലും പ്രധാന കഥാപത്രം ചെയ്ത നടിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയില്‍ ഓഡീഷന്‍ സമയത്ത് ഗിരീഷ് പറഞ്ഞ വാക്കുകേട്ട് മമിത ബൈജു കരഞ്ഞ സംഭവം ഗിരീഷ് തന്നെ അഭിമുഖത്തില്‍ പറഞ്ഞു.
'സൂപ്പര്‍ ശരണ്യയില്‍ ഓഡീഷന്‍ സമയത്ത് താന്‍ പറഞ്ഞത് തെറ്റിദ്ധരിച്ച് മമിത കരയാറായി. സിനിമ പരിപാടി വിട് എന്ന് പറഞ്ഞു. നോര്‍മല്‍ അഭിനയ രീതി വിടാനായാണ് ഉദ്യേശിച്ചത്. പക്ഷേ സിനിമയെന്ന പരിപാടിയേ വിട്ട് പോകാനാണ് ഞാൻ പറഞ്ഞതെന്നാണ് മമിത വിചാരിച്ചത്' ഗിരീഷ് പറഞ്ഞു. സൂപ്പര്‍ ശരണ്യയില്‍ നിന്നും പ്രമേലുവിലേക്ക് എത്തിയപ്പോള്‍ മമിതയ്ക്ക് വലിയ മാറ്റമുണ്ടായെന്നും ബെത്‍ലഹേമില്‍ അടിപൊളിയായെന്നും ഗിരീഷ് പറഞ്ഞു.
ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.