ചില സിനിമകള്‍ കണ്ട് തിയറ്റര്‍ വിട്ടു പുറത്തിറങ്ങിയാലും നമ്മുടെ ഒപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും കുടുംബ ചിത്രങ്ങളാകുമ്പോള്‍, അത് ആഴത്തില്‍ സ്പര്‍ശിക്കുന്നത് ചില ഓര്‍മകളെയും കഴിഞ്ഞുപോയ നല്ല നാളുകളെയുമായിരിക്കും. അത്തരത്തില്‍ ഒരു തമിഴ് ചിത്രം സമീപകാലത്ത് തന്റെ ഉറക്കം കെടുത്തിയെന്ന് വികാരാധീതനായി പറയുകയാണ് കന്നട സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാര്‍. സൂര്യയും മമിത ബൈജുവും മുഖ്യവേഷത്തിലെത്തി മികച്ച വിജയം നേടിയ തമിഴ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' കണ്ട് താന്‍ കണ്ണീരണിഞ്ഞത് പറയുന്നു ശിവരാജ്കുമാർ. സിനിമ കണ്ട് താന്‍ ഏറെ വികാരാധീതനായെന്നും, തന്റെ മാതാപിതാക്കളെ ഓർമിപ്പിച്ചെന്നും സിനിമ കഴിഞ്ഞിട്ടും ഒരു മണിക്കൂറോളം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.
സിനിമ തന്റെ മാതാപിതാക്കളായ കന്നട ഇതിഹാസ താരം രാജ്കുമാറിനെയും പര്വതമ്മയെയും ഓർമ്മിപ്പിച്ചതായി ശിവരാജ്കുമാർ പറഞ്ഞു. സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും അത്രയേറെ സ്പർശിച്ചു. മാതാപിതാക്കളോടുള്ള സ്നേഹവും കുടുംബബന്ധങ്ങളുടെ ആഴവും വളരെ മനോഹരമായാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു ശേഷം എനിക്ക് ഒരു മണിക്കൂർ ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ച് ചിന്തിച്ചു, കണ്ണു നിറഞ്ഞു, ശിവരാജ്കുമാര്‍ കൂട്ടിച്ചേർത്തു. എന്നെങ്കിലും അത്തരമൊരു സിനിമ ചെയ്യണമെന്നുള്ള തന്റെ ആഗ്രവും താരം തുറന്നു പറഞ്ഞു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തു സൂര്യയും മമിത ബൈജുവും ആദ്യമായി ജോഡികളായ 'വിശ്വനാഥ് ആൻഡ് സൺസ്' ബോക്സോഫീസിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് നേടിയത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും വൈകാരിതകയും പ്രണയവുമൊക്കെ ദൃശ്യവല്‍ക്കരിച്ച ചിത്രം സൂര്യയ്ക്ക് ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ ഹിറ്റ് വിജയമാണ് സമ്മാനിച്ചത്. രജനികാന്തിനൊപ്പം ശിവരാജ്കുമാര്‍ വീണ്ടും അഭിനയിക്കുന്ന തമിഴ് ചിത്രം ജയിലര്‍ –2 ഒക്ടോബര്‍ 15 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്.