കല്യാണ്‍ ഹോംസ് ലെഗസിയുടെ താക്കോല്‍ ദാനം കോഴിക്കോട്ട് സിനിമ താരം നിവിന്‍ പോളി നിര്‍വഹിച്ചു. കല്യാണ്‍ ഹോംസ് ബ്രാന്‍ഡ് അംബാസിഡറായ നിവിന്‍ 62 കുടുംബങ്ങള്‍‌ക്കുള്ള താക്കോല്‍ കൈമാറി. കല്യാണ്‍ ഹോംസിന്‍റെ കേരളത്തിലെ 18–ാമത്തെയും കോഴിക്കോട്ടെ രണ്ടാമത്തേയും പ്രോജക്ടാണ് ചാലപ്പുറത്തേത്. കല്യാണ്‍ ഹോംസ് മാനേജിങ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക്, കല്യാണ്‍ ജ്വല്ലേഴ്സ്  എം.ഡി ടി.എസ്. കല്യാണരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 12 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ സ്വിമ്മിങ് പൂള്‍, ജിംനേഷ്യം, പാര്‍ട്ടി ഹാള്‍, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കല്യാണുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നിവിന്‍  പോളി പറഞ്ഞു.

ENGLISH SUMMARY:

South Indian actor and brand ambassador Nivin Pauly handed over the keys to residents of 'Kalyan Homes Legacy,' a premier residential apartment project in Chalappuram, Kozhikode. Marking Kalyan Homes' 18th project in Kerala and its second in Kozhikode, keys were handed over to 62 home-buying families during the ceremony. The event was attended by key management figures, including Kalyan Homes MD R. Karthik and Kalyan Jewellers MD T.S. Kalyanaraman, alongside executive directors Rajesh Kalyanaraman and Ramesh Kalyanaraman. The 12-storey residential complex features modern amenities such as a rooftop swimming pool, gymnasium, party hall, and children's play area.