നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

തമിഴിലെ ശ്രദ്ധേയ സംവിധായകനായ റാം തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫാന്‍റസി, പ്രണയം, ആക്ഷൻ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രമായിരിക്കും ‘യേഴു കടൽ യേഴു മലൈ’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

8000 വർഷത്തിലേറെ വര്‍ഷമായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ്  നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത് 

ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന രണ്ടുപേര്‍ തമ്മിലുള്ള പ്രണയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

തിയറ്റർ റിലീസിന് മുമ്പുതന്നെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം,  വി പ്രൊ ബിഗ് സ്ക്രീൻ അവാർഡിനായി മത്സരിച്ച 12 ചിത്രങ്ങളിൽ ഒന്നായിരുന്നു.

Nivin Pauly's upcoming Tamil film 'Ezhu Kadal Ezhu Malai' trailer is out, and the movie will hit theaters globally on October 1st.: