പ്രമുഖ പാർട്ടി വെയർ ബ്രാൻഡായ ' ചരഗ് ദിൻ' ന്റെ  പുതിയ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. പുരുഷ ഫാഷനിൽ ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായാണ് ചരഗ് ദിൻ കൊച്ചിയിലെത്തുന്നത്. കരകൗശല മികവും വ്യത്യസ്ത ശൈലിയുമാണ് ചരഗ് ദിൻ വസ്ത്രങ്ങളുടെ പ്രത്യേകത. അസ്വാനി ലച്ച്മൻദാസ് ഗ്രൂപ്പുമായുള്ള  ഫ്രാഞ്ചൈസി പങ്കാളിത്തത്തോടെയാണ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.