ബിസിനസ്, എന്‍ജിനീയറിങ് മേഖലകളിലെ യുവപ്രതിഭകളെ കണ്ടെത്താന്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തുന്ന ബിഗ് ഐഡിയ മല്‍സരത്തിന്‍റെ 16–ാം പതിപ്പ് ‌സമാപിച്ചു. ബിസിനസ് പ്ലാന്‍ മല്‍സരത്തില്‍ തിരുച്ചിറപ്പള്ളി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഒന്നാമതെത്തി. പുണെയിലെ സിംബയോസിസ് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് റണ്ണര്‍ അപ്പും വിശാഖപട്ടണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. ടെക് ഡിസൈന്‍ മല്‍സരത്തില്‍ വാരാണസി ഐഐടി ബിഎച്ച്‍യു ഒന്നാം സ്ഥാനം നേടി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. 

ENGLISH SUMMARY:

The 16th edition of the annual 'Big Idea' contest organized by V-Guard Industries Limited concluded with students showcasing innovative solutions across business and engineering streams. In the Business Plan competition, the Indian Institute of Management (IIM) Tiruchirappalli bagged the top award, while SCMHRD Pune and IIM Visakhapatnam secured the runner-up and second runner-up positions, respectively. For the Tech Design contest, the Indian Institute of Technology (BHU) Varanasi emerged as the winner. Mithun K. Chittilappilly, Chairperson and Managing Director of V-Guard Industries Limited, distributed the awards to the winning teams.