യുവനിരയുടെ കരുത്തിലാണ് ഫോര്‍സ കൊച്ചി സൂപ്പര്‍ ലീഗ് കേരള ഫുട്ബോളിനൊരുങ്ങുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ മലപ്പുറം എഫ്.സിയാണ് ഫോര്‍സയുടെ എതിരാളികള്‍ 

മികച്ച വിദേശതാരങ്ങളുടെ സാന്നിധ്യം, ഒപ്പം ഇന്ത്യന്‍ താരങ്ങളും, പ്രീസീസണ്‍ മല്‍സരങ്ങളില്‍ കഴിവുതെളിയിച്ച യുവസംഘവും ചേരുന്ന ടീം. അര്‍ജന്റീനിയന്‍ താരം നഹുവൽ പെരേര, ബ്രസീല്‍ താരം എലിറ്റൺ പാരഡിഞ്ഞോ ജൂനിയർ ഉള്‍പ്പെടെ അഞ്ച് വിദേശതാരങ്ങള്‍  അടങ്ങുന്നതാണ് ടീം. ദേബ്‌ജിത് മജുംദാറാണ് ഗോള്‍ കീപ്പര്‍. ബെൽജിയം മുൻ താരം വിതാൽ ബൊർക്കൽമെൻസാണ്  മുഖ്യ പരിശീലകൻ. 9 യുവതാരങ്ങളെയാണ് ടീം അണിനിരത്തുന്നത്.  കഴിഞ്ഞതവണത്തെ തിരിച്ചടി മറികടന്ന് കിരീടം തേടിയാണ് ഫോര്‍സ ഇറങ്ങുന്നത്. 

ENGLISH SUMMARY:

Forca Kochi is gearing up for the Super League with a focus on its young talent, facing Malappuram FC in their upcoming match. The team boasts a blend of skilled foreign players, Indian talent, and a promising youth squad, aiming for the championship title.