Image Credit: instagram.com/pradeep_antony_official

Image Credit: instagram.com/pradeep_antony_official

TOPICS COVERED

  • തെറ്റായ വിവാഹബന്ധം ഓരോ ദിവസവും തന്നെ മോശക്കാരനാക്കി മാറ്റിയെന്നും, കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നത് കടുത്ത വേദനയാണെന്നും താരം വ്യക്തമാക്കി.

ഭാര്യ പൂജ ശക്തിയുമായി വേര്‍പിരിഞ്ഞെന്ന് നടന്‍ പ്രദീപ് ആന്റണി. തെറ്റായ ഒരാളെയാണ് വിവാഹം കഴിച്ചതെന്നും അന്നുമുതൽ ഓരോ ദിവസവും അതെന്നെ വളരെ മോശപ്പെട്ട ഒരാളാക്കിയെന്നും പ്രദീപ് ആന്‍റണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും എന്നത്തെയും പോലെ അനാഥനാണെന്നും കുറിപ്പിലുണ്ട്. ‘അരുവി’, ‘ദാദ’, ‘വാഴൽ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് പ്രദീപ്. തമിഴ് ബിഗ് ബോസ് സീസൺ സെവൻ മത്സരാർഥി കൂടിയായിരുന്നു പ്രദീപ്.

Also Read: മമിതയ്ക്ക് ‘ഹാട്രിക് റെക്കോര്‍ഡ്’; ഈ വര്‍ഷം 200കോടി ക്ലബ്ബില്‍ മൂന്ന് സിനിമകള്‍ 

ജീവിതത്തിലേക്ക് കുട്ടി എത്തിയപ്പോഴുണ്ടാ സന്തോഷത്തെ പറ്റി കുറിപ്പില്‍ പറയുന്നു. 'കുഞ്ഞിനെ വിൽക്കുന്നതിനെക്കുറിച്ച് സുഹൃത്തുക്കളോട് തമാശ പറയാറുണ്ടായിരുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാകത്തിലുള്ളവനല്ല താനെന്നാണ് കരുതിയിരുന്നത്. പൂജ ഗർഭിണിയായപ്പോൾ വരാൻ പോകുന്ന കുഞ്ഞിനായി ലക്ഷക്കണക്കിന് രൂപ മുൻകൂറായി തരാന്‍ ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞ് വന്നപ്പോൾ, എങ്ങനെയോ ഞാൻ വല്ലാതെ അടുത്തുപോയി. കുട്ടിക്കൊപ്പം ഓരോ ദിവസവും പുതിയൊരു ഉന്മേഷം തോന്നി. പക്ഷേ, ആ കുഞ്ഞ് ഇപ്പോൾ എന്റെ കൂടെയില്ല'

'സന്തോഷം നഷ്ടപ്പെട്ടിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. ഒരു മാസം മുന്‍പ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നു. എപ്പോഴെങ്കിലും ഒരു കുടുംബം വേണമെന്നും, നല്ലൊരു അച്ഛനാകണമെന്നും, ഞാൻ വളർന്നുവന്ന ചുറ്റുപാടിന് തീർത്തും വിപരീതമായ ഒരു അന്തരീക്ഷം ആ കുഞ്ഞിന് നൽകണമെന്നും  ആഗ്രഹിച്ചിരുന്നു. ഇന്ന് എനിക്ക്  കുഞ്ഞിനെ വല്ലാതെ ഓർമ്മവന്നു. അതിനൊരു പേരിടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ മനസിൽ അത് എപ്പോഴും ഒരു 'വസ്തു' മാത്രമായിരുന്നു. പരസ്പരം വെറുക്കുന്ന, നിരന്തരം വഴക്കിടുന്ന മാതാപിതാക്കളുടെ കൂടെ വളരുന്നതിനേക്കാൾ നല്ലത് ആ കുഞ്ഞ് അമ്മയോടൊപ്പം ഇരിക്കുന്നതാണെന്ന് ഞാൻ കരുതി. ഒരിക്കലും മാറാത്ത അനാഥനാകുക എന്നത് എന്റെ വിധിയാണെന്ന് ഞാൻ അംഗീകരിച്ചുകഴിഞ്ഞു' എന്നും പ്രദീപ് എഴുതി. 

Also Read: നടി മമിത ബൈജു ആശുപത്രിയിൽ; പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

തെറ്റായ ഒരാളെയാണ് വിവാഹം കഴിച്ചതെന്ന് ഞാന്‍ കരുതുന്നു. അന്നുമുതൽ ഓരോ ദിവസവും അതെന്നെ വളരെ മോശപ്പെട്ട ഒരാളാക്കിയെന്നും കുറിപ്പിലുണ്ട്. തന്‍റെ ലോകത്തിന്റെ ഭാഗമല്ലാത്ത അതിലേക്ക് കടന്നുവരാനോ മനസിലാക്കാനോ ശ്രമിക്കാത്ത ഒരാളായിരുന്നു അവള്‍. ഇപ്പോഴും സ്വന്തം കുടുംബത്തിലും പഴയ ജീവിതത്തിലുമാണ് ജീവിക്കുന്നത്. പരസ്പരം തികച്ചും വ്യത്യസ്തരായ രണ്ടുപേർ ദിവസവും ഏറ്റുമുട്ടുകയും പരസ്പരം വെറുക്കുകയും ചെയ്യുന്നത് വലിയ നീതികേടാണെന്ന് തോന്നിയെന്നും പ്രദീപ് എഴുതി. 

ENGLISH SUMMARY:

Actor Pradeep Antony has officially announced his separation from his wife, Pooja Shakthi, through an emotional Instagram post. He expressed deep regret over marrying the wrong person and shared the heart-wrenching pain of being separated from his baby. The actor revealed that constant conflicts and differing lifestyles led to their fallout, ultimately forcing him to live away from his child. Pradeep, known for his roles in films like 'Aruvi' and as a former Bigg Boss Tamil contestant, concluded that growing up with warring parents is worse, accepting his lifelong fate of being an orphan.