Image Credit:instagram/badboyshah//isharikhi

Image Credit:instagram/badboyshah//isharikhi

  • 'ഓരോ കൊടുങ്കാറ്റും ഓരോ പാഠമാണ്. ഓരോ പ്രാര്‍ഥനയും പ്രതീക്ഷയും' എന്നെഴുതിയ ശേഷം ഹൃദയം തകര്‍ന്നതിന്‍റെയും പ്രാര്‍ഥനാനിരതമെന്നതിന്‍റെയും ഇമോജികള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ഇഷ കുറിച്ചു

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ച് നടി ഇഷ റിഖിയും റാപ്പര്‍ ബാദ്ഷയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ബന്ധം അവസാനിപ്പിക്കുന്നതായുള്ള കുറിപ്പ് പങ്കുവച്ചത്. പരസ്പരം സംസാരിച്ച് ഉറപ്പിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഇരുവരുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍പറയുന്നു. ആരാധകര്‍ സ്വകാര്യത മാനിക്കണമെന്നും പുതിയ ജീവിതത്തിനായി തങ്ങള്‍ തയാറെടുക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി. Also Read: ഖലീഫയിലെ 'സ്വപ്ന സുരേഷ്'; തന്‍റെ രംഗമാണ് സിനിമയെ തരംതാഴ്ത്തുന്നതെന്ന കമന്‍റുകള്‍ക്ക് കാരണം; പ്രതികരിച്ച് സനൂജ

'ഞാനും ഇഷയും പരസ്പര ധാരണയോടെ ഈ ബന്ധം അവസാനിപ്പിക്കാനും പുതിയ ജീവിതത്തിന് തുടക്കമിടാനും തീരുമാനിച്ചു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള തീരുമാനമായിരുന്നു ഇത്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കാന്‍ എല്ലാവരും തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതല്ലാതെ ഈ വിഷയത്തില്‍ മറ്റൊരു പ്രതികരണവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതല്ല. ദയവ് ചെയ്ത് അഭ്യൂഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്'- എന്നാണ് ഇന്‍സ്റ്റ സ്റ്റോറിയിലുള്ളത്. 

പ്രണയ വിവാഹമായിരുന്നു പഞ്ചാബി നടിയായ ഇഷയുടേതും റാപ്പര്‍ ബാദ്ഷയുടേതും. നാലുവര്‍ഷത്തോളം ബന്ധം ഇരുവരും സ്വകാര്യമാക്കി സൂക്ഷിച്ചു. ഇഷയുടെ അമ്മ പൂനമാണ് മാര്‍ച്ചില്‍ നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ജൂലൈ മുതല്‍ ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇഷ പങ്കുവച്ച ചിത്രങ്ങളും അടിക്കുറിപ്പുമായിരുന്നു ഇതിന് കാരണമായത്.

'ഓരോ കൊടുങ്കാറ്റും ഓരോ പാഠമാണ്. ഓരോ പ്രാര്‍ഥനയും പ്രതീക്ഷയും' എന്നെഴുതിയ ശേഷം ഹൃദയം തകര്‍ന്നതിന്‍റെയും പ്രാര്‍ഥനാനിരതമെന്നതിന്‍റെയും ഇമോജികള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം കുറിച്ചു. ബന്ധത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഗൗരവമായ തരത്തിലുള്ള കുറിപ്പുകളും ഇഷ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 'പുറമേയ്ക്ക് അടയാളങ്ങളൊന്നും ശേഷിപ്പിക്കാത്ത മുറിവുകള്‍ ഉണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. പേടിച്ചാണ് ദീര്‍ഘകാലം ഞാന്‍ മൗനം പാലിച്ചത്. ഭര്‍ത്താവിനുണ്ടെന്ന് കരുതിയ അധികാരവും സ്വാധീനവുമെല്ലാം കൊണ്ട് മിണ്ടാതെയിരിക്കുന്നതാണ് എനിക്ക് നല്ലതെന്ന് ഞാ‍ന്‍ കരുതി. മൗനം ഒന്നിനും പരിഹാരമായിരുന്നില്ല. അതിജീവനമായിരുന്നു. ഇന്ന് ഞാന്‍ ഭയത്തെ മറികടക്കാനുള്ള ധൈര്യം ആര്‍ജിച്ചു. അനുഭവിച്ചത് മുഴുവനായി പറയുന്നില്ല. പക്ഷേ എല്ലാം നന്നായിരിക്കുന്നുവെന്ന് ഭാവിച്ച് മുന്നോട്ട് പോയിരുന്ന കാലം ഞാന്‍ അവസാനിപ്പിക്കുകയാണ്'- ഇഷയുടെ കുറിപ്പ് ആരാധകരെ ഞെട്ടിച്ചിരുന്നു. 

പിന്നാലെ കര്‍മഫലം ആളുകള്‍ അനുഭവിക്കുമെന്ന് ഇഷയുടെ അമ്മയും കുറിച്ചു. അതേസമയം, ബാദ്ഷയോ ഇഷയോ ഇതേത്തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. ബാദ്ഷയുടെ രണ്ടാം വിവാഹമായിരുന്നു ഇഷയുമായുള്ളത്. 2012 ല്‍ ജാസ്മിന്‍ മസിയെയാണ് ബാദ്ഷ വിവാഹം കഴിച്ചത്.2017 ല്‍ ഇവര്‍ക്ക് മകള്‍ ജനിച്ചു. 2020  ല്‍ പിരിഞ്ഞു. 

ENGLISH SUMMARY:

Rapper Badshah and Punjabi actress Isha Rikhi have announced their separation just five months after their marriage. The couple shared a joint statement on Instagram, confirming that they arrived at this mutual decision respectfully and are ready to move forward separately. Prior to their March wedding, the duo had kept their four-year relationship private, though split rumors began circulating by July following cryptic social media posts by Isha. Requesting privacy from fans and the public, Badshah and Isha urged everyone not to spread rumors regarding their breakup.