Image: Clydemalayalee, Manorama

Image: Clydemalayalee, Manorama

TOPICS COVERED

  • നടി മമിത ബൈജു ആശുപത്രിയില്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനം ഒഴിവാക്കി നടി

കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്ന് നടി മമിത ബൈജു ആശുപത്രിയില്‍. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന സംഘടിപ്പിക്കുന്ന ഓണപ്പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു മമിത. മമിത തന്റെ ശാരീരികാവസ്ഥ വിവരിച്ചുകൊണ്ട് പങ്കുവച്ച വിഡിയോ ക്ലൈഡ് മലയാളി സംഘടന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. 

Also Read: 'പോക്കറ്റില്‍ പൈസയുണ്ടെങ്കിലും ഇല്ലെങ്കിലും ‍‍മദ്യപിക്കുമായിരുന്നു; അത് നിര്‍ത്തി'! പ്രണയം തകര്‍ന്നു

‘നിർഭാഗ്യവശാൽ, പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാര്‍ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്’– എന്നാണ് മമിത വിഡിയോയില്‍ പറയുന്നത്. കടുത്ത പനിയും ശരീരവേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് മമിതയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. 

Also Read: ‘രക്ഷിതാവെന്ന നിലയില്‍ കടന്നുപോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ’; ചര്‍ച്ച

തനിക്കൊരു നിവൃത്തിയും ഇല്ലാതായിപ്പോയെന്നും ഈ സന്ദര്‍ശനം ഒഴിവാക്കേണ്ടിവന്നത് തനിക്ക് വലിയ നഷ്ടമായിപ്പോയെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. ക്ലൈഡ് കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നതായും മമിത ബൈജു പറയുന്നു. മമിത നായികയായെത്തിയ ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയി മുന്നേറുകയാണ്. 

Actress Mamitha Baiju Admitted to Hospital, Cancels Australia Trip Due to Health Issues:

Popular actress Mamitha Baiju has been admitted to the hospital due to high fever, severe body pain, allergy, and asthma. As a result, doctors have advised her to take complete rest and strictly avoid travel, forcing her to cancel her upcoming visit to Australia. She was scheduled to be the chief guest at an Onam event organized by the Clyde Malayali Association, which shared her video message explaining the situation. Expressing deep regret and asking for forgiveness, Mamitha mentioned that she missed the opportunity solely due to her medical condition while her latest film, Bethlehem Kudumba Unit, continues its successful run in theaters.