vijay-devarakonda
  • എന്‍റെ പോക്കറ്റില്‍ പൈസയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ബ്ലെന്‍ഡേഴ്സ് പ്രൈഡും, ഗ്ലെന്‍ഫിഡ്ചും (സ്കോച്ച് വിസ്കി) കുടിക്കുമായിരുന്നു. മദ്യപാനം ഞാന്‍ നിര്‍ത്തി'- താരം പറഞ്ഞു. അതേസമയം, മദ്യപാനം നിര്‍ത്താനുള്ള കാരണം വിജയ് വെളിപ്പെടുത്തിയില്ല

എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ 2026 തനിക്കൊരു ത്രില്ലിങ് വര്‍ഷമാണെന്ന് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട. പുതിയ ചിത്രമായ 'രോമാഞ്ചക'ത്തിന്‍റെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുക്കുകവേയാണ് ജീവിതത്തിലെ ത്രില്ലങ് നിമിഷങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞത്. മദ്യപാനം താന്‍ പൂര്‍ണമായും ഉപേക്ഷിച്ച വര്‍ഷമാണിതെന്നും വിജയ് ദേവരക്കൊണ്ട വെളിപ്പെടുത്തി. 

1989 ലാണ് ഞാന്‍ ജനിച്ചത്. ഓരോ വര്‍ഷവും ത്രില്ലിങ്ങായിരുന്നുവെന്ന് പറയാം. എന്‍റെ പോക്കറ്റില്‍ പൈസയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ സ്കോച്ച് വിസ്കികളായ  ബ്ലെന്‍ഡേഴ്സ് പ്രൈഡും, ഗ്ലെന്‍ഫിഡ്ചും  കുടിക്കുമായിരുന്നു. ഇപ്പോള്‍ മദ്യപാനം ഞാന്‍ നിര്‍ത്തി'- താരം പറഞ്ഞു. അതേസമയം, മദ്യപാനം നിര്‍ത്താനുള്ള കാരണം വിജയ് വെളിപ്പെടുത്തിയില്ല.

ഇതുവരെയുള്ള ജീവിതത്തെ കുറിച്ചും പരിപാടിയില്‍ വിജയ് വെളിപ്പെടുത്തി. 'ഞാന്‍ പ്രണയത്തിലായി, ഹൃദയം തകര്‍ന്നു, ഇപ്പോള്‍ വിവാഹം കഴിച്ചു. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെങ്കിലും ആകെ മൊത്തം ത്രില്ലിങ്ങാണ്'- താരം പറഞ്ഞു. 

പ്രമോഷന്‍ പരിപാടിക്കിടെ ആരാധകരിലൊരാള്‍ രശ്മികയെ കുറിച്ചും ചോദിച്ചു. 'ഞങ്ങളുടെ നാത്തൂനെവിടെ?' എന്നായിരുന്നു ചോദ്യം. 'നിങ്ങളുടെ നാത്തൂനോ, അവള്‍ സുഖമായിരിക്കുന്നു. ചെറിയ പരുക്കേറ്റിരുന്നു. ഇപ്പോള്‍ സുഖം പ്രാപിക്കുന്നു'- വിജയ് പറഞ്ഞു. ഷൂട്ടിങിനിടെ അരക്കെട്ടിന് പരുക്കേറ്റ് വിശ്രമത്തിലാണ് രശ്മിക. 

ഫെബ്രുവരിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് വിജയ് ദേവരക്കൊണ്ടെയും രശ്മികയും വിവാഹിതരായത്. രാവിലെ വിജയ്​യുടെ പാരമ്പര്യ പ്രകാരം തെലുങ്ക് രീതിയിലുള്ള വിവാഹവും വൈകുന്നേരം കൊ‍ഡവ ആചാര പ്രകാരം രശ്മികയുടെ രീതിയിലുള്ള വിവാഹവും നടത്തി. 2018 ല്‍ ഗീതാ ഗോവിന്ദത്തിന്‍റെ സെറ്റില്‍ വച്ചാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും സൗഹൃദത്തിലായത്. 2019 ല്‍ ഡിയര്‍ കോമ്രേഡിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

ENGLISH SUMMARY:

Actor Vijay Deverakonda revealed at a recent pre-release event for the upcoming movie Romanchakam that 2026 has been an eventful year for him, highlighted by his decision to quit drinking completely. Reflecting on his journey since 1989, the star shared that despite past heartbreaks and financial ups and downs, his life has been thrilling, culminating in his recent marriage to actress Rashmika Mandanna. Addressing fan inquiries about Rashmika, Vijay reassured the crowd that she is doing fine and steadily recovering at home from a recent hip injury. The couple, who first met on the sets of Geetha Govindam, tied the knot in February 2026 in Udaipur following traditional Telugu and Kodava ceremonies.

vijay-devarakonda-trending-JPG

Google trending topic: Vijay Devarakonda