ഡിജിറ്റൽ ലോകത്ത് ജീവിക്കുന്ന നമ്മൾ ഒരു ദിവസം തന്നെ നിരവധി ആളുകളെ കാണുന്നുണ്ട്, പലരുടെയും കണ്ടന്റുകൾ ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഈ ഫോളോവേഴ്സിന്റെയും ബഹളത്തിന്റെയും എല്ലാം നടുവിലാണ് ഇന്നത്തെ ജീവിതമെങ്കിലും ഒരു മനുഷ്യന് ആത്മാർഥമായി എത്ര മനുഷ്യരെ കൂടെ നിർത്താൻ കഴിയുമെന്ന് അറിയാമോ? മനഃശാസ്ത്രജ്ഞർക്കും നരവംശശാസ്ത്രജ്ഞർക്കും ഇതിന് കൃത്യമായ ഉത്തരമുണ്ട്.
ബ്രിട്ടീഷ് ആന്ത്രപ്പോളജിസ്റ്റായ റോബിൻ ഡൺബാർ മുന്നോട്ടുവെച്ച പ്രശസ്തമായ 'ഡൺബാർ സംഖ്യ' (Dunbar's Number) അനുസരിച്ച്, ഒരാൾക്ക് ഒരേസമയം പരമാവധി 150 അർത്ഥവത്തായ സാമൂഹിക ബന്ധങ്ങൾ മാത്രമേ കാത്തുസൂക്ഷിക്കാൻ സാധിക്കൂ. നമ്മുടെ തലച്ചോറിന്റെ ഉൾക്കൊള്ളാനുള്ള ശേഷിയും സമയവും വൈകാരിക ഊർജ്ജവും പരിഗണിച്ചാണ് ഈ കണക്ക് നിർണ്ണയിച്ചിരിക്കുന്നത്.
ബാബ വംഗയുടെ 2026 പ്രവചനങ്ങൾ രണ്ടെണ്ണം സത്യമായി? ഇനി വരാനിരിക്കുന്നത് ഭീതിജനകമായ 3 കാര്യങ്ങൾ!...
എന്നാൽ, 150 പേരുടെയും സ്ഥാനം ഒരുപോലെ ആയിരിക്കില്ല എന്നതാണ് പ്രധാനം. ഒരു മനുഷ്യന് ഏറ്റവും അടുത്ത ആളുകളായി കാണാൻ പറ്റുന്നത് വെറും 5 ആളുകളെ മാത്രമാണ്. കൂടാതെ, 15 പേരെ നല്ല സുഹൃത്തുക്കളാക്കി വെയ്ക്കാം, 50 പേരെ അടുത്ത പരിചയക്കാർ എന്ന നിലയിൽ തിരിക്കാം എന്നിങ്ങനെ പോകുന്നു ആ കണക്ക്...
എന്നാൽ, കാണുന്നവരോടെല്ലാം വളരെ സ്നേഹത്തിൽ അടുപ്പത്തിൽ മിണ്ടുന്ന ആളുകളുണ്ട്. ധാരാളം ഫ്രണ്ട്സ് സർക്കിൾ ഉള്ളവരായി അവകാശപ്പെടുന്നവർ. കൂടാതെ, ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ആയിരക്കണക്കിന് സുഹൃത്തുക്കളും. പക്ഷെ, അപരിചിതരുടെ ഈ ഡിജിറ്റൽ ലോകത്ത് യഥാർഥത്തിൽ നമ്മളുമായി അടുപ്പവും വിശ്വാസവും പുലർത്താൻ നമ്മുടെ മനസ്സിന് ഒരു നിശ്ചിത പരിധിയുണ്ടെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു. എണ്ണത്തിലല്ല, ബന്ധങ്ങളുടെ ആഴത്തിലാണ് കാര്യമെന്ന് വ്യക്തമാക്കുന്ന ഈ സൈക്കോളജി റിപ്പോർട്ട് ഇപ്പോൾ വലിയ തോതിൽ ശ്രദ്ധ നേടുകയാണ്.