അയൽക്കാരുടെ സ്വകാര്യ വിവരങ്ങളും നാട്ടിലെ ഗോസിപ്പുകളും പറഞ്ഞ് പണം സമ്പാദിച്ച് രണ്ട് വീടുകൾ സ്വന്തമാക്കി കൊളംബിയയിലെ 67കാരി മിറിയം. ക്വിൻഡിയോ ഡിപ്പാർട്ട്‌മെന്റിലെ അർമേനിയ സ്വദേശിയായ മിറിയം സ്വയം ഒരു പ്രൊഫഷനല്‍‘ചിസ്മോസ’ അതായത് ഗോസിപ്പ് പ്രചരിപ്പിക്കുന്നയാളാണ്.
സോഷ്യല്‍മീഡിയ കണ്ടന്‍റ് ക്രിയേറ്റര്‍ ആയ ലേഡി ഡാനിയേലയ്ക്ക് നൽകിയ അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് മിറിയത്തിന്റെ വ്യത്യസ്തമായ വരുമാനമാർഗം ആളുകളുടെ ശ്രദ്ധ നേടിയത്. അയൽപക്കത്തെ പ്രണയബന്ധങ്ങൾ, കുടുംബപ്രശ്നങ്ങൾ, സ്വകാര്യബന്ധങ്ങൾ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്ന വിവരങ്ങൾ.
ദിവസവും വീടിന് പുറത്തിരുന്ന് അയൽവാസികളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പ്രധാനപ്പെട്ട കാര്യങ്ങൾ തീയതിയും സമയവും സഹിതം നോട്ട്ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് മിറിയത്തിന്റെ രീതി. വിവരങ്ങൾക്കുള്ള തെളിവുകളായി ചിത്രങ്ങളും കുറിപ്പുകളും അടങ്ങിയ ആർക്കൈവുമുണ്ടെന്നും അവർ പറയുന്നു.
ചെറിയ ഗോസിപ്പു വാര്‍ത്തകള്‍ക്ക് ആയിരം കൊളംബിയൻ പെസോകൾ മുതൽ വലിയ രഹസ്യങ്ങൾക്ക് ഉയർന്ന തുക വരെയാണ് ഈടാക്കുന്നതെന്ന് മിറിയം പറയുന്നു. ഭാര്യ യാത്രയിലായിരുന്ന സമയത്ത് മറ്റൊരു ബന്ധത്തിലേർപ്പെട്ട ഒരാളിൽ നിന്ന് വിവരം പുറത്തുപറയാതിരിക്കാൻ 7 ലക്ഷം കൊളംബിയൻ പെസോ ലഭിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. ഈ വരുമാനത്തിലൂടെയാണ് രണ്ട് വീടുകൾ സ്വന്തമാക്കിയതെന്നും മിറിയം അവകാശപ്പെടുന്നു.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ചില അയൽവാസികൾ ആദ്യം വിമര്‍ശിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ ഒടുവില്‍ വിവരങ്ങള്‍ തേടി ആ ആളുകള്‍ തന്നെ സമീപിക്കാറുണ്ടെന്നാണ് മിറിയത്തിന്റെ വാദം.'ഗോസിപ്പാണ് എന്റെ ജീവിതം, അത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്,' എന്നാണ് വിമർശനങ്ങൾക്ക് മിറിയത്തിന്റെ മറുപടി. തെളിവില്ലാത്ത വിവരങ്ങൾ പുറത്തുവിടാറില്ലെന്നും അവർ പറയുന്നു. നാട്ടുകാർ ഇവർക്ക് നൽകിയിരിക്കുന്ന വിളിപ്പേര് ‘ഗോസിപ്പുകളുടെ റാണി’ എന്നാണ്.