Image Credit: X
സണ്‍റൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യാ മാരനും തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനുരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ പത്തിന് ഇരുവരും വിവാഹിതരാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യതുന്നത്. അതേസമയം, ഇക്കാര്യത്തില്‍ അനിരുദ്ധോ കാവ്യയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. Also Read: അനുമോള്‍ വിവാഹിതയായി; വരന്‍ തമിഴ് നടന്‍; കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
ക്രിസ്റ്റഫര്‍ കനഗരാജാണ് വാര്‍ത്ത പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപാവലിക്ക് രണ്ട് ദിവസം മുന്‍പ് നടക്കുന്ന വിവാഹത്തിനായി ഇരുവരും കുടുബത്തിനൊപ്പം ഗ്രീസിലേക്ക് പോകുമെന്നാണ് വിവരം. അതേസമയം, ഗ്രീസില്‍ എവിടെ വച്ചാണ് വിവാഹമെന്നോ വിവാഹത്തിന്‍റെ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് ബന്ധുവായ വൈ.ജി മഹേന്ദ്ര അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വൈറലാകുകയും ചെയ്തു. കാവ്യയെ കുറിച്ച ്കൂടി മഹേന്ദ്ര പറഞ്ഞതോടെയാണ് ആരാധകര്‍ ഇക്കാര്യം ഉറപ്പിച്ചത്. സുപ്രധാന ഐപിഎല്‍ ഫ്രാഞ്ചൈസികളിലൊന്നിനെ മാനേജ് ചെയ്യാനുള്ള കാവ്യയുടെ കഴിവ് പ്രശംസനീയമാണെന്നായിരുന്നു മഹേന്ദ്ര പറഞ്ഞത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ദീര്‍ഘനാളുകളായി നിലവിലുണ്ടായിരുന്നുവെങ്കിലും അനിരുദ്ധോ കാവ്യയോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്‍റെ മകളായ കാവ്യ ഐപിഎല്‍ സീസണിലെ സൂപ്പര്‍ സെലിബ്രിറ്റി കൂടിയാണ്.