wedding-destination

TOPICS COVERED

കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍സനല്‍ ഫാന്‍സിനുള്ളതാണ് ഈ വാര്‍ത്ത. ആര്‍സനലിന്റെ എമിറേറ്റ്സ് സ്റ്റേഡിയം നിങ്ങളെ കാത്തിരിക്കുന്നു. 

ആര്‍സനല്‍ ഫുട്ബോള്‍ ക്ലബിന്റെ ആരാധകരാണോ? എങ്കില്‍ കല്യാണം ആര്‍സനല്‍ ഹോം ഗ്രൗണ്ടിലായാലോ? ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ കല്യാണം നടത്താന്‍ ക്ലബ് തന്നെ പ്രത്യേക പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. പാക്കേജിന്റെ ഹൈലൈറ്റ് ദമ്പതികളുടെ ആഗ്രഹപ്രകാരം ആര്‍സനല്‍ ലെജന്റിനെ ചടങ്ങിൽ അതിഥിയായി എത്തിക്കാം എന്നതാണ്. 

വിവാഹത്തിനും സൽക്കാരത്തിനുമായി ഹാളുകൾ, ഭക്ഷണസൗകര്യം എന്നിവയും ക്ലബ് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയും ക്ലബ്ബിന്റെ സ്വന്തം കാറ്ററിങ് സംഘത്തെയും ഒരുക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ ഭാഗ്യചിഹ്നമായ ഗണ്ണർസോറസിനെയും വിവാഹത്തിന് ബുക്ക് ചെയ്യാനാകും. ഇവയ്ക്കു പുറമേ ഡിജെ, അതിഥികൾക്കായി ആര്‍സനലിന്റെ ലോഗോ പതിപ്പിച്ച സമ്മാനങ്ങൾ എന്നിവയും ക്ലബ് തരും. 

ENGLISH SUMMARY:

Arsenal is offering couples the chance to have their weddings at the Emirates Stadium, providing a unique experience for devoted fans. This exclusive package allows couples to book the iconic venue for their special day, complete with customizable features and even the potential presence of an Arsenal legend.