cristiano-ronaldo-02
  • നിലവിലെ ചാംപ്യന്മാരായ അല്‍നസറിനായി ഈമാസം 21നാണ് റൊണാള്‍‍ഡോ പുതിയ സീസണന് തുടക്കമിടുന്നത്. കരിയറില്‍‌ ആയിരം ഗോള്‍ ലക്ഷ്യത്തിലേക്ക് റൊണാള്‍ഡോ 24 ഗോള്‍ മാത്രം അകലെയാണ്.

ക്ലബ് തലത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയ്ക്ക് സില്‍വര്‍ ജൂബിലി സീസണ്‍. സൗദി പ്രോലീഗ് ക്ലബ്ബായ അല്‍നസറിനായി റൊണാള്‍ഡോ തന്റെ  25–ാം സീസണിന് ഇറങ്ങുന്നു. നിലവിലെ ചാംപ്യന്മാരായ അല്‍നസറിനായി ഈമാസം 21നാണ് റൊണാള്‍‍ഡോ പുതിയ സീസണിന് തുടക്കമിടുന്നത്. കരിയറില്‍‌ ആയിരം ഗോള്‍ ലക്ഷ്യത്തിലേക്ക് റൊണാള്‍ഡോ 24 ഗോള്‍ മാത്രം അകലെയാണ്.  പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിങ് ലിസ്ബണില്‍ കരിയര്‍ തുടങ്ങിയ റൊണാള്‍ഡോ പ്രീമിയര്‍ ലീഗ് വഴി ലാല ലിഗയില്‍ പടര്‍ന്നു.  Also Read: ക്രിസ്റ്റ്യാനോ ബന്ധം വേര്‍പെടുത്തിയാല്‍ ജോര്‍ജിനയ്ക്ക് മാസം ഒരു കോടി; ആഡംബര വില്ല!  കല്യാണത്തിന് പിന്നാലെ സാമ്പത്തിക രേഖ പുറത്ത്


 

അവിടെ നിന്ന് ഇറ്റാലിയന്‍ ലീഗിലെത്തി. പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഇറ്റാലിയന്‍ ലീഗിലും കിരീടങ്ങളും നൂറിലേറെ ഗോളുകളും നേടിയാണ് താരം സൗദി പ്രോ ലീഗിലേക്ക് എത്തുന്നത്. ഇവിടെയും പതിവ് തുടര്‍ന്ന റൊണാള്‍ഡോ 148 മല്‍സരങ്ങളില്‍ നിന്ന് 129 ഗോളുകള്‍ അല്‍നസറിനായി സ്കോര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം അല്‍നസറിനെ ചാംപ്യന്മാരാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഈമാസം 21 അല്‍ റിയാദിനെതിരെയാണ് റൊണാള്‍ഡോ സീസണിലെ ആദ്യ മല്‍സരത്തിന് ഇറങ്ങുന്നത്.

Juventus' Portuguese forward Cristiano Ronaldo poses with the winners' trophy after the Italian Super Cup (Supercoppa italiana) football match between Juventus and Napoli on January 20, 2021 at the Mapei stadium - Citta del Tricolore in Reggio Emilia. - The 33rd edition of the Italian football Super Cup is played between Juventus, the winners of the 2019 20 Serie A championship, and Napoli, the winners of the 2019 20 Italian Cup (Coppa Italia). (Photo by MIGUEL MEDINA / AFP)

Juventus' Portuguese forward Cristiano Ronaldo poses with the winners' trophy after the Italian Super Cup (Supercoppa italiana) football match between Juventus and Napoli on January 20, 2021 at the Mapei stadium - Citta del Tricolore in Reggio Emilia. - The 33rd edition of the Italian football Super Cup is played between Juventus, the winners of the 2019 20 Serie A championship, and Napoli, the winners of the 2019 20 Italian Cup (Coppa Italia). (Photo by MIGUEL MEDINA / AFP)

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയ റൊണാള്‍ഡോ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സ്പാനിഷ് ലീഗിലേക്ക് ചുവടുമാറ്റുന്നത്. അവിടെ റയല്‍ മഡ്രിഡിനൊപ്പം ലീഗ് കിരീടവും ചാംപ്യന്‍ലീഗ് കിരീടവും നേടി തകര്‍ത്തു. 438 മല്‍സരത്തില്‍ നിന്ന് 450ഗോളുകളും സ്കോര്‍ ചെയ്തു. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി ജേഴ്സി അണിഞ്ഞ റൊണാള്‍‍‍ഡോ 134 മല്‍സരങ്ങളില്‍ നിന്ന് 101 ഗോള്‍ നേടി.  

പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ഇറ്റാലിയന്‍ ലീഗിലും സൗദി പ്രോ ലീഗിലും ഒരു ക്ലബ്ബിനായി 100ലേറെ ഗോളുകള്‍ നേടുകയും കിരീടം നേടുകയും ചെയ്ത റൊണാള്‍ഡോ വിവിധ ലീഗുകളില്‍ ചെലുത്തിയ  സ്വാധീനം വളരെ വലുതാണ്. ഫുട്ബോളിന്റെ ജനപ്രീതി വര്‍ധിക്കുന്നതിലും റൊണാള്‍ഡോയുടെ ഗോളടി മികവ്  നിര്‍ണായക പങ്കാണ് വഹിച്ചത്. ഫുട്ബോളിനോടുള്ള ഈ അഭിനേവശമാണ് റൊണാള്‍‍ഡോയെ 25–ാം സീസണിലേക്ക് നയിക്കുന്നത്. 

ENGLISH SUMMARY:

Cristiano Ronaldo is preparing to begin the 25th season of his professional club career with Al Nassr in the Saudi Pro League. The Portuguese legend is only 24 goals away from the 1,000-goal milestone and continues to rewrite football history. Having won major titles and scored over 100 goals in England, Spain, Italy, and Saudi Arabia, Ronaldo remains one of the sport's most influential and enduring players.