vijay-and-trisha

TOPICS COVERED

നടന്‍ വിജയും തൃഷയും ബന്ധത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്ന് വിജയ്‍യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജിയിലും പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ ചെന്നൈയില്‍ വിജയ്‍യും തൃഷയും ഒന്നിച്ച് ചടങ്ങിനെത്തിയത്.

നിര്‍മാതാവായ കല്‍പ്പാത്തി സുരേഷിന്‍റെ മകന്‍റെ വിവാഹ സല്‍ക്കാരത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. ഇവര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇക്കാര്യം സൂചിപ്പിക്കുന്ന തരത്തില്‍ വിജയ്‍യുടെ ബോഡി ഗാര്‍ഡ് ആരോണ്‍ സുരേഷ് തന്‍റെ ഇസ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. ''എല്ലാ അഭ്യൂഹങ്ങൾക്കും മുകളില്‍ ഉയരേണ്ട സമയമായിരിക്കുന്നു'' എന്നായിരുന്നു സ്റ്റോറി. എന്നാല്‍ ഈ സ്റ്റോറി പിന്നീട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. വിജയ്‍യും തൃഷയും ഒന്നിച്ചാണെന്ന അഭ്യൂഹങ്ങളെ അംഗീകരിക്കുകയാണ് ആരോണ്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. 

മാച്ചിങ് വസ്ത്രങ്ങളിലാണ് ഇരുവരും ഇന്നലെ വിവാഹ ചടങ്ങിനെത്തിയത്. കാറില്‍ നിന്നും ഒന്നിച്ചിറങ്ങി ഇവരും സല്‍ക്കാര സ്ഥലത്തേക്ക് നടന്ന് പോകുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ ജോഡികളായിരുന്നു വിജയും തൃഷയും. ലിയോയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്.

vijay-bodyguard

അതേസമയം, 2021 ഏപ്രിലിലാണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് കാര്യം സംഗീത അറിയുന്നതെന്നാണ് ചെങ്കല്‍പേട്ട് ജില്ലാ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. സംഗീത വിവരം അറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് തുടക്കത്തിൽ ഉറപ്പുനൽകി. എന്നാല്‍ പശ്ചാത്താപമില്ലാതെ നടിയുമായി ബന്ധം തുടർന്നു. ഇത് തനിക്ക് മാനസിക വേദനയുണ്ടാക്കി എന്നും പരാതിയില്‍ പറയുന്നുണ്ട്. 

സംഗീത വിവരം അറിഞ്ഞ ശേഷവും വിജയ് നടിക്കൊപ്പം വിദേശ യാത്രകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ നടി സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിജയ് ഇവയെ എതിര്‍ക്കുകയോ തടയുകയോ ചെയ്തില്ല. ഇവ വ്യാപകമായി പ്രചരിച്ചതോടെ തനിക്കും മക്കള്‍ക്കും നാണക്കോടുണ്ടായതായും ഹര്‍ജിയില്‍ പറയുന്നു.

ENGLISH SUMMARY:

Tamil superstar Thalapathy Vijay and actress Trisha Krishnan have sent social media into a frenzy after making a joint appearance at a high-profile wedding reception in Chennai. The duo arrived together at the celebration for producer Kalpathi S. Aghoram's son, notably wearing color-coordinated outfits that added fuel to long-standing relationship rumors. This public appearance comes amidst a sensitive period, as leaked details from a divorce petition allegedly filed by Vijay's wife, Sangeetha, claim a breach of trust involving a co-star. Adding to the intrigue, Vijay's bodyguard, Aaron Suresh, briefly posted a cryptic Instagram story about "rising above rumors" before deleting it shortly after. While the actors have not officially commented on their personal lives, their frequent collaborations, including the recent blockbuster 'Leo', continue to keep them at the center of industry headlines. Fans and critics alike are analyzing every detail of this appearance as the legal proceedings regarding Vijay's marriage reportedly continue in the Chengalpattu district court. The event has become a major talking point in the Tamil film industry, blending cinema highlights with intense personal speculation.