vijay-trisha-video

Image: X Videos, AI Enhanced

TOPICS COVERED

  • കാറോട്ട മത്സരം വീക്ഷിക്കുന്ന വിജയ്‌ തൃഷയെ കണ്ടതും ക്യാമറയ്ക്ക് മുന്‍പില്‍ നിന്നും മുഖംമാറ്റി പോകുന്നു

ബ്രിട്ടനില്‍ സൂപ്പര്‍ താരം അജിത് പങ്കെടുക്കുന്ന മാൻസ് കപ്പ് കാർ റേസിങ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കാറോട്ടമത്സരം കാണാനെത്തിയ വിജയ്ക്കൊപ്പം നടി തൃഷയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിൽവർസ്റ്റോൺ  സർക്യൂട്ടിൽ മത്സരം കാണാനെത്തുന്ന തൃഷയുടെ വിഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ വിജയ്‌യും തൃഷയും ഒന്നിച്ചൊരു ഫ്രെയിമിലെത്തിയതാണ് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്.

Also Read: അജിത്തിനെ കണ്ടയുടന്‍ ഓടിവന്ന് കെട്ടിപ്പിടിച്ച് വിജയ്; വൈറലായി സൗഹൃദ നിമിഷങ്ങള്‍

കാറോട്ട മത്സരം വീക്ഷിക്കുന്ന വിജയ്‌യുടെ അടുത്തേക്ക് പെട്ടെന്ന് തൃഷയെത്തുന്നതും ഉടന്‍ തന്നെ വിജയ് ക്യാമറയില്‍ നിന്നും മുഖം തിരിച്ച് മാറുന്നതുമാണ് സോഷ്യല്‍മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. തൃഷയുടെ സാന്നിധ്യത്തില്‍ വിജയ് അസ്വസ്ഥനാകുന്നുവെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. മന്ത്രി ആദവ് അർജുനയും വിജയ്‌ക്കൊപ്പം മത്സരം കാണാനെത്തിയിട്ടുണ്ട്. 

ജീൻസും ജാക്കറ്റും ധരിച്ച് കാറിൽ വന്നിറങ്ങുന്ന തൃഷയെ ആർപ്പുവിളിച്ചായിരുന്നു ആരാധകർ സിൽവർസ്റ്റോൺ സർ‍ക്യൂട്ടിൽ‍ സ്വീകരിച്ചിരുന്നത്. മത്സരവേദിയിലെത്തുന്നതിന് മുൻപ് തൃഷ രാധിക ശരത് കുമാറിനൊപ്പമായിരുന്നു.  വിജയ് എത്തുന്നതിനും മുന്‍പേ നടി രാധിക ശരത് കുമാറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തൃഷയുമുണ്ടായിരുന്നു. മറ്റൊരു വിഡിയോയിൽ ആരാധകരെ വിജയ് അഭിവാദ്യം ചെയ്യുമ്പോൾ വിൻഡോ ഗ്ലാസിലൂടെ നോക്കുന്ന തൃഷയെയും കാണാം. 

വിജയ് പങ്കെടുക്കുന്ന പരിപാടികളിലെല്ലാം തൃഷയെത്തുന്ന എന്ന രീതിയിലടക്കം ചര്‍ച്ചകള്‍ നീളുന്നുണ്ട്. മുഖ്യമന്ത്രിയുടെ ടീമിനൊപ്പം ചില്ലിങ്ങിലാണ് നടിയെന്നും വി‍ഡിയോക്ക് താഴെ ചില കമന്റുകള്‍ നിറയുന്നുണ്ട്. സിനിമ ഷൂട്ടിനിടെയാണ് തൃഷ മത്സരം കാണാനെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

Vijay and Trisha Share Frame at Ajith’s UK Race; Viral Video Sparks Social Media Buzz:

A video showing actor-turned-politician Vijay and actress Trisha Krishnan sharing the same frame at Ajith Kumar's car racing event in the UK has gone viral. Social media users sparked intense discussions, pointing out that Vijay appeared visually "uncomfortable" and turned his face away as Trisha abruptly walked into the camera frame. The actress was attending the Silverstone Circuit event alongside veteran actress Radikaa Sarathkumar while shooting nearby, whereas Vijay was present to flag off the race. The viral clip has fueled fresh online speculation regarding the frequent public presence of both stars at similar events