vijay-ajith-kumar

TOPICS COVERED

ബ്രിട്ടനിൽ നടക്കുന്ന മാൻസ് കപ്പ് അന്തർദേശീയ റേസിങ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ് മുഖ്യാതിഥിയാകുമെന്ന വാര്‍ത്തകള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്ന റേസിൽ തമിഴ് സൂപ്പർ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത് പങ്കെടുക്കുമെന്നുണ്ട്. ഈ പരിപാടിയിലെക്ക് വിജയ് എത്താനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. 

ഒടുവില്‍ മത്സര വേദിയിലേക്ക് വിജയ് എത്തിയിരിക്കുകയാണ്. അജിത്ത് കണ്ടപ്പോള്‍ തന്നെ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എൽഎംപി3 പ്രോ- ആം വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മത്സരത്തിന് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് ചെയ്യും. 

സ്ക്രീനിൽ ബോക്സ് ഓഫീസ് പോരാട്ടങ്ങൾ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടൻ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അജിത് വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തമിഴ്‌നാട്ടിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിന്റെ പ്രധാന ഔദ്യോഗിക ലക്ഷ്യം. ഇതിനുപുറമേ തമിഴ്‌നാട്ടിൽ പുതിയതായി പ്രഖ്യാപിച്ച 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സിൽവർസ്റ്റോൺ സർക്യൂട്ടിലെ സുരക്ഷാ സംവിധാനങ്ങൾ, രൂപകൽപ്പന, കായിക ടൂറിസം സാധ്യതകൾ എന്നിവ വിജയും കായിക മന്ത്രി ആദവ് അർജുനയും വിലയിരുത്തും.

ENGLISH SUMMARY:

Tamil Nadu Chief Minister and actor C. Joseph Vijay arrived at the Silverstone Circuit in the UK to flag off the Mans Cup international racing event. Upon his arrival, Vijay ran up to greet and warmly embrace his close friend and fellow South Indian superstar Ajith Kumar. The heart-warming visual of the two iconic actors sharing a friendly moment has rapidly gone viral across social media. Beyond attending the racing event, Vijay's official UK visit aims to attract foreign investments and study facilities for Tamil Nadu's newly proposed motorsport city.