trisha-vijay-ajith

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി രാധിക ശരത്കുമാറും നടി ത്രിഷ കൃഷ്ണനും ഒന്നിച്ചുള്ള ലണ്ടനിലെ ചിത്രങ്ങൾ. ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന അജിത് കുമാറിന്റെ കാറോട്ട മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരും ലണ്ടനിൽ കണ്ടുമുട്ടിയത്. സിൽവർസ്റ്റോണ്‍ കാറോട്ട മത്സരം ഫ്ലാഗ് ഓഫ് ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് എത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് തൃഷയും ലണ്ടനിലെത്തിയിരിക്കുന്നത്. ഇതോടെ മത്സരം കാണാന്‍ വിജയ്​ക്കൊപ്പം തൃഷയും ഉണ്ടായേക്കുമെന്ന സൂചന ശക്തമായി. മുന്‍പ് വിജയ്​യുടെ സത്യപ്രതിഞ്ജയ്​ക്കും സ്വതന്ത്രദിനാഘോഷ ചടങ്ങിലും തൃഷ എത്തിയത് ശ്രദ്ധ നേടിയിരുന്നു. 

അതേസമയം മത്സരത്തിൽ പങ്കെടുക്കുന്ന അജിത് കുമാറിന് രാധികയും ത്രിഷയും ആശംസകൾ നേർന്നു. ലണ്ടനിൽ വെച്ച് അജിതിനെ അപ്രതീക്ഷിതമായി കണ്ട് ഞെട്ടിക്കുന്ന രാധികയുടെ വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘ലണ്ടനിൽ വച്ച് സുന്ദരിയായ തൃഷയെ കണ്ടുമുട്ടി. ഈ വാരാന്ത്യത്തിൽ ട്രാക്കിലിറങ്ങുന്ന നമ്മുടെ സ്വന്തം 'തല' അജിത് കുമാറിന് എല്ലാവിധ ആശംസകളും നേരുന്നു,’ രാധിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

trisha-radhika

റേസ് സംഘടകർ തന്നെയാണ് വിജയിയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അജിത് കുമാർ അടക്കമുള്ള ഇന്ത്യൻ ഡ്രൈവർമാരെ പിന്തുണയ്ക്കാനാണ് വിജയ് യുകെയിൽ എത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ENGLISH SUMMARY:

Recent social media pictures of Radikaa Sarathkumar and Trisha Krishnan together in London have sparked massive online buzz. The chance meeting occurred right before Ajith Kumar's high-profile car racing event at the Silverstone Circuit in Britain. This comes amid official announcements that Tamil Nadu Chief Minister and actor C. Joseph Vijay will arrive in the UK to flag off the race and support Indian drivers, leading to speculations about Trisha's presence alongside him. Meanwhile, Radikaa also shared a surprise video of meeting Ajith in London, wishing him the absolute best for the weekend track action.