പി സി ജോർജിന്റെ ശരണംവിളി

Pathanamthitta 16 October 2011, Kerala Chief whip P C George MLA at Pathanamthitta press club in meet the press. Pic By Sajeesh Sankar.

ശ്രീധരന്‍പിള്ള, ഭരണഘടന മനസ്സിലാക്കിയതുപോലെ സ്വന്തം പാര്‍ട്ടിയെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. യുവതീപ്രവശം അനുവദിക്കാനുള്ള വിധി നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതിയും പറഞ്ഞുവയ്ക്കുമ്പോള്‍ പിള്ളയ്ക്ക് കണ്‍ഫ്യൂഷനേയില്ല. അദ്ദേഹത്തിന്റെ ആശങ്ക ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയോര്‍ത്താണ്.

ദേവസ്വം ബോര്‍ഡിന്റെ നല്ല മനസ് കാണാത്തവിധം സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. കടകംപള്ളിയുടെ മനസ്സിന് ഇളക്കം തട്ടിയപ്പോള്‍ തിരുത്തിയത് പാര്‍ട്ടിയാണ്. പത്മകുമാറിന്റെ മനസ് ചഞ്ചലപ്പെടാതെ നോക്കാന്‍ പാര്‍ട്ടി ചുമതലപ്പെടിത്തിയത് കടകംപള്ളിയെ ആണെന്ന് തോന്നുന്നു. കാരണം അമ്മാതിരി പ്രതിരോധമാണ്.

ഇനിയാണ് യഥാര്‍ഥനായകന്റെ വരവ്. ആപല്‍ഘട്ടങ്ങളില്‍ ഒന്ന് നീട്ടിവിളിച്ചാല്‍ ഓടിയെത്തുന്ന ഒറ്റ മനുഷ്യനേ ഇന്ന് മലനാട്ടിലുള്ളൂ. രാഹുല്‍ ഈശ്വറിനെ പൊന്നാടയണിയിച്ച് മലകയറ്റിയ പീസി, പൊലീസ് പൊക്കി ട്രാക്ടറിലിട്ടപ്പോഴും ഒപ്പംനിന്നു. കഴിഞ്ഞില്ല, ജയിലില്‍പ്പോയി ക്ഷേമാന്വേഷണം നടത്തി. സുഖവിവരം ലോകത്തെ അറിയിച്ച് കുളിരുകൊണ്ടു. മതസൗഹാര്‍ദം എന്ന ഒറ്റവാക്കിന്റെ പുറത്താണ് ജീവിതം. പീസിക്ക് മുന്നില്‍ ദൈവം ഒന്നേയുള്ളൂ. ദൈവത്തിനും നാട്ടുകാര്‍ക്കും മുന്നില്‍ പീസിയും അങ്ങനെതന്നെ. പീസി ഒറ്റ പീസാണ്.