സിനിമ പോലെ തന്നെ രസകരം ഈ അവതരണ ഗാനം

നീരജ് മാധവ് നായകനായി എത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം റിലീസിന് തയാറായി. സിനിമയുടെ അവതരണം ഗാനം പുറത്ത് വന്നു. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ രസകരമാണ് അവതരണ ഗാനം. കൊച്ചിയിലെ ഒരു ഒറ്റപ്പെട്ട തുരുത്തും അവിടുത്തെ ആളുകളുടെ ജീവിതവുമാണ് സിനിമയിലും പാട്ടിലും നിറയുന്നത്. 

നീരജ് മാധവിനൊപ്പം റീബ മോനിക്കയാണ് നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ശരത് അപ്പാനി, സുധീ കോപ്പ, ജാഫര്‍ ഇടുക്കി, റിഷി കുമാര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഹരിനാരയണനാണ് പാട്ടെഴുതിയത്. സംഗീതം ബിജിബാല്‍. സൌമ്യ രാമകൃഷ്ണനാണ് ആലാപനം. നവാഗതനായി ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം.