ആഭാസമല്ല, 'ആഭാസ'ത്തിലെ ഗാനം

abhasam-film-song-1
SHARE

ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രം ആഭാസത്തിലെ "പ്രതിരോധഗാനമാണ്" ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുനത്. ചുരുങ്ങിയ കാലംകൊണ്ട്  പ്രതിരോധഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ ഉൗരാളി ബാന്റെംഗങ്ങളാണ് വിടരുതിവിടെ എന്ന  ഈ ഗാനം ചിട്ടപ്പെടുത്തിയത്. 

സദാചാര പൊലീസ്ങ്ങ്,ബീഫ് കൊലപാതകം, കള്ളപ്പണം,ട്രാന്‍സ്ജെന്റെര്‍ വിഷയങ്ങള്‍ എന്നിങ്ങനെ കാലികപ്രസക്തിയുള്ള നിരവധി പ്രശ്നങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ആഭാസം.നടി പാര്‍വതി തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.ഉൗരാളി ബാന്റെംഗങ്ങള്‍ ചിട്ടപ്പെടുത്തിയ വിടരുതിവിടെ എന്നുതുടങ്ങുന്ന ഈ ഗാനം ത് ഇതിനോടംതന്നെ  നവമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂടും റിമാകല്ലിങ്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഇന്ദ്രന്‍സ്,നാസര്‍, ശീതള്‍ ശ്യാം, എന്നിവരും ശ്രദ്ധേയവേഷങ്ങളില്‍ എത്തുന്നു.രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണ്ണും, സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആഭാസത്തിന്  തിയറ്ററില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

MORE IN SAKALAKALA
SHOW MORE