വിഎസിനെ തത്സമയം കാൻവാസിലാക്കി കലാകാരന്മാരുടെ കൂട്ടായ്മ

VS1
SHARE

വി.എസ്. അച്യുതാനന്ദനെ തല്‍സമയം കാന്‍വാസിലാക്കി കലാകാരന്‍മാരുടെ കൂട്ടായ്മ. വി.എസിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ഒരു സംഘം കലാകാരന്‍മാര്‍ ചിത്രം വരച്ചും ശില്‍പമൊരുക്കിയും വി.എസിന് സമ്മാനം നല്‍കിയത്.

ചിത്രകലാചാര്യനായ എസ്. എല്‍. ലാരിയസ് മാസ്റ്ററുടെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് അദേഹത്തിന്റെ ശഷ്യന്‍മാര്‍ വി.എസിനെ കാണാനെത്തിയത്. വി.എസിനെ മുന്നിലിരുത്തി തല്‍സമയം രൂപമൊരുക്കുകയെന്ന അവരുടെ ആഗ്രഹത്തിന് പ്രത്യേക കാരണമുണ്ടായിരുന്നു. .

ആഗ്രഹം അറിഞ്ഞ വി.എസ്, കലാകാരന്‍മാര്‍ക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് ഇരുന്ന് കൊടുത്തു. ചിലര്‍ വരച്ചു, മറ്റ് ചിലര്‍ നിറംചാലിച്ചു, ചിലര്‍ ശില്‍പമൊരുക്കി. കുട്ടിക്കലാരന്‍മാരുമുണ്ടായിരുന്നു വി.എസിനെ കാന്‍വാസിലാക്കാന്‍...പെയിന്റിങ് പൂര്‍ത്തിയാക്കിയെത്തിയവര്‍ക്ക് സ്നേഹത്തോടെ വി.എസിന്റെ സമ്മാനം. കയ്യൊപ്പ്, കുട്ടിക്കലാകാരന്‍മാരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷം...വി.എസിന്റെ ഈ രൂപങ്ങള്‍ ഇനി തിരുവനന്തപുരത്തും കൊച്ചിയിലും പ്രദര്‍ശനത്തിനെത്തും.

.

MORE IN SAKALAKALA
SHOW MORE