അക്ഷയ് കൃഷ്ണ ജീവിതത്തിലും സിനിമയിലും ഒരേ നായകൻ

krishnam-film
SHARE

യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാല്‍ യഥാര്‍ഥ ജീവിതത്തിലെ നായകന്‍ സിനിമയിലും നായകനാകുന്നത് അപൂര്‍വം. കൃഷ്ണം സിനിമയിലെ നായകനായ അക്ഷയ് കൃഷ്ണയ്ക്കാണ് അത്തരത്തിലൊരു ഭാഗ്യം ലഭിച്ചത്. 

ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ലാത്ത സിനിമകള്‍ കണ്ട് പരിചയിച്ചവര്‍ക്ക് കൃഷ്ണം ഒരു വേറിട്ട അനുഭവമായിരിക്കും. മരണത്തോട് പോരാടി വിജയിച്ച പത്തൊന്‍പതുകാരനായ അക്ഷയ്‌യുടെ ജീവിത കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യമായൊരാളെ കണ്ടെത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല.

വിദേശമലയാളിയായ െഎശ്വര്യ ഉല്ലാസാണ് ചിത്രത്തിലെ നായിക. രണ്ട് പേരും കുടുംബസുഹൃത്തുക്കളാണ്.ഗുരുതരരോഗം ബാധിച്ച് അക്ഷയ് ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛനും അമ്മയും അനുഭവിച്ച പ്രയാസം പറഞ്ഞറിയിക്കാനാകില്ല. അചഛന്‍ ബലറാമിന്റെ സ്വപ്നമാണ് ഈ സിനിമ. ശാന്തി ക്യഷ്ണയാണ് അമ്മയായിയെത്തുന്നത്.ദിനേശ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

MORE IN SAKALAKALA
SHOW MORE