സിപിഎം വിശാലസമതിയുടെ ബാക്കിയെന്താണ് ? എം.വി.ഗോവിന്ദന് ശാസന, പി.ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക്.. പി.ബിക്കും തെറ്റുപറ്റിയെന്ന് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം ഉള്‍പ്പെടെ വിവിധ ഏറ്റുപറച്ചിലുകള്‍. ഹൈലൈറ്റ് ഇവയാണ്. നഷ്ടപ്പെട്ട ജനപിന്തുണയും ചോര്‍ന്നുപോയ പ്രത്യശാസ്ത്ര കരുത്തും വീണ്ടെടുക്കാന്‍ പാര്‍ട്ടിക്ക് ഇതുമതിയോ ?
തിരിച്ചറിവുകളുടെ ചര്‍ച്ചയ്ക്കൊടുവില്‍ തെറ്റുകള്‍ക്കുള്ള ഉത്തരവാദികളെ കണ്ടെത്തേണ്ടേ ? അവര്‍ക്കെതിരെ നടപടിയുണ്ടാകേണ്ടേ ? അതുണ്ടായോ? – കാതലായ ഈ ചോദ്യങ്ങളുടെ ഉത്തരം ചെന്നെത്തി നില്‍ക്കുന്നത് ഒരു എം.വി.ഗോവിന്ദന് കിട്ടിയ പാര്‍ട്ടിക്കുള്ളിലെ ശാസനിയില്‍ മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും PB അംഗവുമായ എം.വി.ഗോവിന്ദനെ തന്നെ ശാസിക്കുന്നത് ചെറിയ കാര്യമല്ല. സംഘടനാ വീഴ്ചകള്‍ക്കുള്ള പ്രയാശ്ചിത്തമായി അതിനെ കണക്കാക്കാം. എന്നാല്‍ അതേ നേരത്ത് .. കേന്ദ്ര കമ്മിറ്റി അക്കമിട്ട് നിരത്തിയ പിണറായി കാലത്തെ ഭരണ വീഴ്ചകള്‍ക്ക് ആരാണ് മറുപടി പറയേണ്ടത്. ?
അത് പാര്‍ട്ടിക്കുണ്ടാക്കിയ കോട്ടത്തിന് ആരാണ് ഉത്തരവാദി ? പിണറായി, മുന്‍ മന്ത്രിമാര്‍ ഇവരിലേക്കൊന്നും ചെന്നത്താത്ത വിശാല ചര്‍ച്ചയും തിരുത്തലും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?