payyannur-fund-controversy-kk-ragesh-vs-v-kunhikrishnan

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം അണികളെ ബോധ്യപ്പെടുത്താനായില്ലെന്നതടക്കം പാളിച്ചകള്‍ സമ്മതിച്ച് സിപിഎം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട്. പയ്യന്നൂരിൽ ഏരിയ കമ്മിറ്റിയുടെ വീഴ്ചയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായത്. കെ.കെ.ശൈലജയെ മണ്ഡലം മാറ്റിയത് ഒതുക്കനാണെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്നും വിശാല ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികള്‍ പറഞ്ഞു. പയ്യന്നൂർ, മട്ടന്നൂർ ഏരിയ കമ്മിറ്റികള്‍ക്ക് രൂക്ഷവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കെ.കെ.രാഗേഷിനെ മാറ്റി എ.എന്‍.ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

The CPM Kannur district extended committee meeting acknowledged organisational lapses, including the failure to convince party workers about the controversy surrounding the martyr fund in Payyanur. Representatives said shortcomings by the Payyanur area committee contributed to the electoral defeat and that the party failed to counter allegations that K.K. Shailaja was shifted to another constituency to sideline her. The meeting report also came in for strong criticism of the Payyanur and Mattannur area committees. Some representatives reportedly demanded that A.N. Shamseer replace K.K. Ragesh as the CPM Kannur district secretary.