പിൻവാതിൽ നിയമനങ്ങൾക്ക് പിഎസ്​സി അല്ലാതെ മറ്റാരുണ്ട്? ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ഉദ്യോഗാർ‍ത്ഥികളുടെ ഏക പ്രതീക്ഷയായ കേരള പബ്ലിക് സർവീസ് കമ്മീഷൻ പത്തുവർഷത്തെ പിണറായി ഭരണകാലത്ത് പിൻവാതിൽ നിയമന കമ്മീഷനായി മാറിയതെങ്ങനെ? തുടർഭരണത്തിൻറെ ആനുകൂല്യത്തിൽ കമ്മീഷനിൽ എൽഡിഎഫ് അംഗങ്ങൾ മാത്രമായപ്പോൾ സർക്കാർ ജോലി വില്പനയ്ക്ക് വച്ചോ? പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും വൻസ്വാധീനമുള്ളവർക്കുമായി ഉന്നത തസ്തികകളിലെ നിയമനം കീഴ്മേൽ മറിച്ചോ? ഉത്തരക്കടലാസുകളുടെ ദുരൂഹമായ മൂല്യനിർണ്ണയത്തിൽ തുടങ്ങി അഭിമുഖത്തിലെ അമ്പരപ്പിക്കുന്ന മാർക്കുദാനം വരെ ക്രമക്കേടുകളുടെ പട്ടിക നീളുകയാണോ? ഉദ്യോഗാർത്ഥികളുടെ അവകാശമായ റാങ്ക് പട്ടികയിലെ മാർക്ക് വിവരങ്ങൾ  മറച്ചുവച്ചത് എന്തിനായിരുന്നു? പണമടച്ചിട്ടും ഉത്തരക്കടാലാസുകളുടെ കോപ്പികൾ നൽകാതെ ഒളിച്ചുകളിച്ചത് എന്തിനായിരുന്നു? നിൽക്കക്കള്ളിയില്ലാതെ പ്രഖ്യാപിച്ച അന്വേഷണം പോലും അട്ടിമറിക്കാൻ ചെയർമാൻ ശ്രമിച്ചത് എന്തിനായിരുന്നു? പുറത്തുവന്നതിനേക്കാൾ വലുതാണ് പുറത്തുവരാനിരിക്കുന്നത് എന്ന ആശങ്ക ബലപ്പെടുകയാണോ? കെഎഎസ് പോലെയുള്ള സുപ്രധാന നിയമനങ്ങൾ പോലും സംശയ നിഴലിലാണോ? പി എസ് സിക്കെതിരെ സമഗ്ര അന്വേഷണത്തിന് വഴിയെന്താണ്? കുറ്റവാളികളെ എങ്ങനെ നിയമത്തിന് മുന്നിൽ കൊണ്ടുവരും? അനർഹമായ ജോലി നേടിയവരെ എങ്ങനെ പുറത്താക്കും?

ENGLISH SUMMARY:

PSC backdoor appointments in Kerala are under scrutiny, with allegations that the Kerala Public Service Commission has become a commission for backdoor appointments during the Pinarayi administration. Concerns are rising about irregularities in recruitment processes, including inflated marks and hidden information, impacting the aspirations of lakhs of educated job seekers.