കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം നീതിയുടെ വിഷയമാണത്. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എന്നത് വര്‍ഷങ്ങളായി ഈ നാട്ടിലെ യുവാക്കള്‍ വിശ്വാസത്തോടെ നോക്കിക്കണ്ട സ്ഥാപനമാണ്. ഏത് സാധാരണ കുടുംബത്തിലെ അംഗമായാലും, ഏത് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരായാലും നന്നായി പഠിച്ചാല്‍, പരിശ്രമിച്ചാല്‍ സര്‍ക്കാര്‍ ജോലി നേടാമെന്നൊരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസത്തിന് മുകളില്‍ ചോദ്യചിഹ്നം ഉയരുകയാണ്. പരീക്ഷാ ക്രമക്കേട്, ബന്ധുനിയമനം, രാഷ്ട്രീയ സ്വാധീനം തുടങ്ങി സുതാര്യത എന്നൊന്ന് ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു പിഎസ്‍സി. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തില്‍ ചെയര്‍മാനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.  പരീക്ഷാ ക്രമക്കേടിലെ അന്വേഷണച്ചുമതല പരീക്ഷാ കണ്‍ട്രോളര്‍ക്ക്  കൈമാറിയത് റദ്ദാക്കി ആഭ്യന്തര വിജിലന്‍സിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. അതിനിടെ, ചെയര്‍മാന്‍ രാജിവെയ്ക്കണെന്ന് ആവശ്യപ്പെട്ട് പിഎസ് സി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. എന്താണ് കേരള പിഎസ്‍സിയില്‍ സംഭവിക്കുന്നത്? ക്രമക്കേടുകള്‍ക്ക് ആരാണ് ഉത്തരവാദി? പിഎസ്‍സിയുടെ വിശ്വാസ്യത പോയോ? 

What's Happening at Kerala PSC?:

Kerala PSC is facing significant scrutiny and public distrust due to widespread allegations of exam irregularities and corruption. The recent PSC meeting saw sharp criticism of the chairman, leading to a decision to transfer the investigation of exam irregularities to internal vigilance, sparking protests and demanding accountability for the erosion of the commission's credibility