കേവലം നിസാര കാരണങ്ങള്‍ക്കാണ് സംസ്ഥാനത്ത് അടുത്തിടെയായി കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് വന്നതും അത്തരത്തില്‍പ്പെട്ടതാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍  ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. അയല്‍വാസികളായ അച്ഛനും രണ്ടുമക്കളും ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. മരിച്ച മനോജ് കൊണ്ടുവന്ന കത്തി കൊണ്ട് തന്നെയാണ് അല്‍വാസികള്‍ ജീവനെടുത്തത്. 

കാഞ്ഞിരംകുളം കുഴിപ്പള്ളം ആണ് സ്ഥലം. കൊല്ലപ്പെട്ടത് കണ്ണറവിള സ്വദേശി മനു എന്ന മനോജ്. ഇന്നലെ രാത്രി പത്തരമണി സമയത്താണ് ക്രൂരകൊലപാതകം നടക്കുന്നത്. മനോജിന്റെ അയല്‍വാസിയായ ബിജുവിന്റെ വീട്ടിലെത്തിയ യുവാവിന്റെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നുപോകുകയാണ്. പെട്രോളെത്തിച്ച് കുറച്ച് സമയമെടുത്തു. പിന്നീട് പെട്രോള്‍ എത്തിച്ചപ്പോള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാന്‍ ശ്രമിച്ചു. പലവട്ടം ബൈക്ക് റേസ് ചെയ്താണ് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയത്.  ഈ ശബ്ദം അപ്പോള്‍ പ്രദേശത്ത് നന്നായി കേള്‍ക്കാമായിരുന്നു. 

ശബ്ദം കേട്ട് റോഡിലേക്ക് വന്ന മനു ബൈക്ക് റേസ് ചെയ്തതിനെ ചോദ്യം ചെയ്യുകയാണ്. വലിയ വാക്കേറ്റത്തിലേക്ക് അത് വഴിവച്ചു. മനു പിന്നീട് വീട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് കണക്കുചോദിക്കാന്‍ കത്തിയുമായാണ് വരുന്നത്. അപ്പോള്‍ അവിടെ ഉണ്ടായിരുന്നത് ബിജുവും മക്കളായ അമ്പാടിയും മിഥുനും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ്. കത്തിയുമായി വന്നതോട് കൂടി ഈ നാല് പേരും മനുവിന് നേര്‍ക്ക് തിരിഞ്ഞു. വലിയ അടിപിടി നടക്കുകയാണ്. 

ഇതിനിടെ മനുവിന്‍റെ കയ്യിലിരുന്ന കത്തി പിടിച്ചു വാങ്ങി പ്രതികള്‍ പിന്നില്‍ നിന്ന് കുത്തി. വാരിയെല്ലിന് സമീപം ആഴമേറിയ മുറിവാണ് മനുവിന് ഉണ്ടാകുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പേഴേയ്ക്കും മനു മരിച്ചു. കൊലപാതകമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ മനോര ന്യൂസ് സംഘത്തോട്  പ്രതികളിലൊരാളായ മിഥുന്‍ ഒന്നുമറിയാത്ത പോലെ സംസാരിച്ചു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

 

 

ENGLISH SUMMARY:

Neyyattinkara murder case involves the stabbing death of a youth following a dispute over bike racing. The incident highlights the alarming rise of murders in Kerala over trivial reasons, with neighbors arrested for the crime.