തെക്കന്‍ കേരളത്തിലെ പ്രധാന കയ്യാങ്കളി ടീംസെല്ലാം കോര്പ്പറേഷന് ഹാള്‍ കേന്ദ്രീകരിച്ചായിരുന്നു. മധ്യകേരളത്തിലെയും വടക്കന്‍ കേരളത്തിലെയും ഗുണ്ടാ ടീംസെല്ലിനെ കെ.സുധാകരന് എംപി ഏകോപിപ്പിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ മാലിന്യ നിര്‍മാര്‍ജനം നടക്കുന്നില്ലെന്നും മൂക്കും പൊത്തിയാണ് ആളുകള്‍ നടക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്. കോര്പ്പറേഷന് വാര്‍ഡുകളിലെ അവസ്ഥ അതാണോ അല്ലയോ എന്ന് കൃത്യമായി അറിയില്ല. പക്ഷേ കോര്പ്പറേഷന് ഓഫിസിന് മുന്നിലൂടെ മൂക്ക് പൊത്തിയല്ല തലയില്‍ കൈവച്ചാണ് ആളുകള്‍ നടക്കുന്നത് എന്ന് കൃത്യമായി അറിയാം. അത്യാവശ്യം അടിതട പഠിച്ചവര്‍ക്കേ ഇപ്പോള്‍ കോര്‍പ്പറേഷനില്‍ എന്തെങ്കിലും ആവശ്യത്തിന് പോകാന്‍ പറ്റൂ. കോര്‍പ്പറേഷനില്‍ കഴിഞ്ഞയാഴ്ച പ്രതിപക്ഷം എത്തിയപ്പോള്‍ മേയര്‍ സ്ഥലത്തില്ല. എവിടെയാണ് മേയര്‍. കാണാം തിരുവാ എതിര്‍വാ.