സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തന്‍ യു കേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി.സതീശന്റെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്തിരിക്കുന്നു. വലിയ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സര്‍ക്കാരും നേരിടുന്നത്. ബംഗാളിലെ മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗര്‍വാളിനെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചതിന് സമാനമാണ് ഈ നിയമനമെന്നും ഇതിന് പിന്നില്‍ ഒരു ഡീല്‍ സംശയിക്കുന്നുവെന്നുമാണ് സിപിഎം ആരോപണം. ബംഗാളിലെ നിയമനത്തെ അതിശക്തമായി എതിര്‍ത്ത രാഹുല്‍ ഗാന്ധി കേരളത്തിലെ നിയമനത്തില്‍ മിണ്ടാത്തതിനെയും വിമര്‍ശിക്കുകയാണ് സിപിഎമ്മും ബിജെപിയും. ദേശീയ തലത്തില്‍ വിഷയം വലിയ ചര്‍ച്ചയാക്കുന്ന ബിജെപി,  രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ ആരോപിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കുന്നതാണോ വി.ഡി.സതീശന്റെ തീരുമാനം? ഇക്കാര്യത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിക്കൊപ്പമാണോ? കേല്‍ക്കറുടെ നിയമനത്തില്‍ പ്രശ്നമുണ്ടോ? 

ENGLISH SUMMARY:

Rathan U Kelkar's appointment as V D Satheesan's Principal Secretary has sparked significant criticism, with allegations of a "deal" and hypocrisy leveled against Rahul Gandhi. This move mirrors a controversial BJP appointment in Bengal and has ignited a national debate about political appointments and double standards.