kozhikode-fire

സര്‍ക്കാര്‍ അനാസ്ഥയോടു പൊരുതിതോറ്റതോടെ കോഴിക്കോട് നഗരത്തിനുള്ളിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനും നഷ്ടമായി. ബീച്ച് ഫയര്‍ സ്റ്റേഷന്‍ നാളെ മുതല്‍ മീഞ്ചന്തയില്‍ പ്രവര്‍ത്തനം തുടങ്ങും. എപ്പോള്‍ വേണെങ്കിലും തകര്‍ന്നുവീഴാവുന്ന കെട്ടിടത്തിനു പകരം സംവിധാനൊരുക്കാത്തതിനെ തുടര്‍ന്നാണ് അടിക്കടി തീപിടിത്തമുണ്ടാകുന്ന നഗരത്തില്‍ നിന്ന് ഫയര്‍ സ്റ്റേഷന്‍ മാറ്റുന്നത്.

താല്‍കാലികമായി കെട്ടിവലിച്ച പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കു കീഴെ ഫയര്‍ എന്‍ജിനുകള്‍. പണ്ടങ്ങോ താമസക്കാര്‍ ഉപേക്ഷിച്ച ക്വാര്‍ട്ടേസില്‍ ഓഫീസും അനുബന്ധ സൗകര്യങ്ങളും. പുകല്‍പെറ്റ കോഴിക്കോടന്‍ അങ്ങാടിക്കു സുരക്ഷാവലയം തീര്‍ത്തിരുന്നതാണ് അസൗകര്യങ്ങള്‌‍ മാത്രമുണ്ടായിരുന്ന ബീച്ച് ഫയര്‍ സ്റ്റേഷന്‍. 3 കൊല്ലം മുന്‍പാണ് പുത്തന്‍ കെട്ടിടം പണിയാമെന്ന ഉറപ്പില്‍ ഫയര്‍ സ്റ്റേഷന്‍ പൊളിച്ചത്. .പിന്നീടിത്രയും കാലം  26 ജീവനക്കാരും,അനുബന്ധ സൗകര്യങ്ങളെല്ലാം ക്വാര്‍ട്ടേസ് മുറ്റത്തായിരുന്നു.

പുതിയ കെട്ടിടത്തിനായുളള 21 കോടി രൂപയുടെ പദ്ധതി രേഖയ്ക്കും മൂന്നുകൊല്ലത്തെ പഴക്കമുണ്ട്. നഗരത്തിനുള്ളില്‍ സംവിധാനമൊരുക്കാമെന്ന് കോര്‌‍‍പ്പറേഷന്റെ വാഗ്ദാനം ഇപ്പോഴുമുണ്ട്. ഫയര്‍ സ്റ്റേഷന്‍ മീഞ്ചന്തയിലേക്കു മാറുന്നതോടെ അത്യാവശ്യ സമയങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ സേവനം കിട്ടാന്‍ നഗരവാസികള്‍ വിലപെട്ട അരമണിക്കൂറെങ്കിലും  അധികം കാത്തിരിക്കേണ്ടിവരും.

ENGLISH SUMMARY:

Kozhikode fire station has been lost due to government negligence. The Beach Fire Station in Kozhikode will begin operations in Meenchanda starting tomorrow.