jayden-adams

2026 ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച മിഡ്ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചു. 25ാം വയസിലാണ് താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം. കേപ് ടൗണിലെ ഒരു ഹോട്ടലില്‍ ആഡംസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നിലും ആഡംസ് കളിച്ചിരുന്നു. നോക്കൗട്ടിലെത്തിയെങ്കിലും കാനഡയോട് പരാജയപ്പെട്ട് ടൂർണമെന്റിൽനിന്ന് പുറത്താവുകയായിരുന്നു. സ്റ്റല്ലൻബോഷ് എഫ്സിയിലൂടെയാണ് ആഡംസ് പ്രഫഷനൽ കരിയർ ആരംഭിച്ചത്. ഫുട്ബോള്‍ മൈതാനത്തെ ഊർജസ്വലമായ പ്രകടനംകൊണ്ട് ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന്റെ അടുത്ത തലമുറയിലെ പ്രധാന താരങ്ങളിലൊരാളായി ജെയ്ഡൻ ആഡംസ് വളരുകയായിരുന്നു.

ജെയ്ഡൻ ആഡംസിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലേയേഴ്സ് യൂണിയൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. ജെയ്ഡന്‍റെ വിയോഗവാര്‍ത്തയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫുട്ബോള്‍ ലോകം.

ENGLISH SUMMARY:

Jayden Adams, the talented South African midfielder who impressed in the 2026 FIFA World Cup, has tragically passed away at the young age of 25. His unexpected demise, found at a Cape Town hotel, has sent shockwaves through the football community.