ടീം വി.ഡി.എസ് റെഡിയായി. മുഖ്യമന്ത്രി അടക്കം 21 പേര് നാളെ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ കാര്യത്തില്‍ ഗ്രൂപ്പ് വീതം വെപ്പാണോ നടന്നത് എന്ന ചോദ്യത്തിന് എന്ത് ഗ്രൂപ്പെന്ന് നിയുക്ത മുഖ്യമന്ത്രിയുടെ മറുപടി. ആഭ്യന്തരം മുഖ്യമന്ത്രി എടുക്കാത്തത് എന്ത്, വകുപ്പുകള്‍ ആര്‍ക്കൊക്കെ എങ്ങനെയൊക്കെ എന്നതിന് ഗസറ്റ് നോട്ടിഫിക്കേഷന്‍ വരെ കാക്കൂ.. അതില്‍ വീണ്ടും വിസ്മയങ്ങള്‍ കാണും എന്നാണ് വി.ഡി.സതീശന് ലൈന്‍. മുരളിക്ക് ഇപ്പോള്‍ നിശ്ചയിച്ച വകുപ്പ് വൈദ്യുതിയാണ്. അതില്‍ കടുത്ത നിരാശനാണദ്ദേഹം. വകുപ്പ് മാറ്റിയില്ലെങ്കില്‍ മന്ത്രിയാകാനില്ലെന്ന് നിലപാട്. മന്ത്രിപ്പരിഗണനയില് അവസാന നിമിഷം വരെയും കൊണ്ടുപോയെങ്കിലും ഒടുവില്‍.. വിടി.ബല്‍റാമിനെയും ചാണ്ടി ഉമ്മനെയും വെട്ടി. ‘തൃത്താല എംഎല്‍എ’ എന്ന് മാത്രം പ്രത്യേകം എഴുതി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വിടി ബല്‍റാം ആ നീരസം പറയാതെ പറഞ്ഞു. ലീഗിലും കണ്ടു ടേം വ്യവസ്ഥ. കാസര്‍കോടിന് ഒരു മന്ത്രി എന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. സ്ത്രീകള്‍ രണ്ടേ രണ്ടുപേര്‍. ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീകര്‍ പദം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയാണ്. ടീം വി.ഡി. കിടിലനായോ? കണ്ടത് എന്തെല്ലാം തരം പരിഗണനകള്‍?