കോക്രോച്ച് സമരത്തിന്റെ തീച്ചൂളയില്‍ ധര്മേന്ദ്രപ്രധാന് എന്ന വന്മരം വീണു. ഇതാദ്യമായി നരേന്ദ്രമോദിയെന്ന രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അവകാശ പോരാട്ടത്തിന് മുന്നില്‍ കീഴടങ്ങി. നമ്മുടെ യുവതലമുറ രാജ്യത്തിന് വഴികാട്ടുകയാണോ? ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്കായി നെഞ്ച് വിറയ്ക്കാതെ പോരാടാൻ അവര്‍ ഇന്ത്യൻ ജനതയെ പഠിപ്പിക്കുകയാണോ? ഏത് കരുത്തനെയും തിരുത്തിക്കാൻ ഈ രാജ്യത്തിന് കരുത്തുണ്ടെന്ന് പ്രഖ്യാപിക്കുകയാണോ? ജനങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഏതു ഭരണകൂടവും തലകുനിക്കുമെന്ന് തെളിയിക്കുകയാണോ കോക്രോച്ച് സമരം? രാഷ്ട്രീയ കക്ഷികൾ മടിച്ചുനിൽക്കുന്നിടത്തും തോറ്റുപോകുന്നിടത്തും സാധാരണ ജനം മാറ്റത്തിന്റെ കൊടുങ്കാറ്റാകുന്നത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തുകയാണോ? ജനങ്ങളെ ഭയപ്പെടുത്തിയ ഭരണാധികാരികൾ ഇനി ജനങ്ങളെ ഭയപ്പെടുമോ? പുതിയ തലമുറയുടെ പോരാട്ടവീര്യത്തിൽ ഇനി മാറാത്തതെല്ലാം മാറുമോ? ഇത് ഇന്ത്യയുടെ പുതിയ പ്രതീക്ഷയാണോ?