ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ ഐക്യജനാധിപത്യ മുന്നണി നൂറ്റി രണ്ട് സീറ്റെന്ന മിന്നും പ്രകടനത്തോടെ കേരളത്തില്‍ അധികാരത്തിലേക്ക്. വമ്പന്‍ പ്രചാരവേലകളുമായി കളം നിറഞ്ഞ ടീം പിണറായിക്ക് തിരിച്ചടിയായതെന്ത് എൽഡിഎഫ് അല്ലാതെ മറ്റ് കൊള്ളാവുന്നവർ ആരുണ്ടെന്നാണോ വോട്ടിംഗ് യന്ത്രത്തിലെ പട്ടികയിൽ വോട്ടർമാർ തെരഞ്ഞെത്കോടികൾ മുടക്കിയുള്ള പരസ്യവാചകങ്ങൾ ജനങ്ങൾ പുച്ഛിച്ച് തള്ളിയത് അധികാരത്തിൽ അഹങ്കരിക്കുന്നവർക്കെല്ലാമുള്ള താക്കീതാണോ വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് ഇരട്ടച്ചങ്കനായി അണികൾ വാഴ്ത്തിയ പിണറായി വിജയനോട് കേരളം അത്യുച്ചത്തിൽ പറഞ്ഞോ അതിശക്തമായ ഭരണവിരുദ്ധ തരംഗം സുനാമിയായി സംസ്ഥാനത്ത് ആഞ്ഞടിക്കുന്നത് സിപിഎം തിരിച്ചറിഞ്ഞിരുന്നില്ലേ
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് കട്ടവരാണ് യഥാർത്ഥ ശവംതൂക്കികളെന്ന് സാധാരണ സഖാക്കൾ തന്നെ നേതാക്കളെ പഠിപ്പിച്ചോ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി മുതല്‍ ശബരിമല ശാസ്താവിന്റെ സ്വര്‍ണം കട്ടതുവരെ ജനം ഓര്‍ത്തുവച്ച് മറുപടി നല്‍കിയോ പച്ചയായ വര്‍ഗീയത പറഞ്ഞവര്‍ക്ക് കേരളത്തിന്റെ മതേതര മനസ് ചുട്ട മറുപടി നല്‍കിയോ ജനങ്ങളുടെ രക്ഷാപ്രവർത്തനത്തിൻറെ ശക്തി സിപിഎം അനുഭവിച്ച് അറിഞ്ഞോ