63 സീറ്റിന്റെ നേട്ടത്തില്‍ തിളങ്ങുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. ഘടകകക്ഷികള്‍ക്കും മികച്ച സ്ട്രൈക്ക് റേറ്റ്. അടപടലം ഉലഞ്ഞ എല്‍ഡിഎഫ് 2021ലെ യുഡിഎഫ് നമ്പര്‍ പോലും തൊട്ടില്ല. പൂട്ടേണ്ടിവന്ന അക്കൗണ്ടിന്റെ കാര്യം പഴങ്കഥയാക്കി.. ബിജെപിയുടെ പുത്തുന്‍ ഉദിപ്പ്. നേമവും കഴക്കൂട്ടവും ചാത്തന്നൂരും ജയിച്ച് ചരിത്രമെഴുത്ത്. ഇവിടെ. ഇടതുപക്ഷത്തെ.. 35 സീറ്റിലേക്ക് ഒതുക്കി ജനം. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ സമ്പൂര്‍ണ പരാജയം. ഒരു ഡസനിലേക്ക്, ഒന്നുകൂടി ചേര്‍ത്ത് 13 മന്ത്രിമാര്‍ തോറ്റു. ജയിച്ചവരോ തുലോം തുച്ഛം ഭൂരിപക്ഷത്തില്‍. അഞ്ച് റൗണ്ട് വിയര്‍ത്തും വിറച്ചും നിന്ന ശേഷം മാത്രമാണ് കപ്പിത്താന് പിണറായിക്ക് കടന്നു കൂടനായത്. അപ്പോഴേക്കും കപ്പലിന്റെ കാര്യം തീരുമാനമായിരുന്നു.
ഇത് കേരളം തീരുമാനിച്ചുറപ്പിച്ച് എഴുതിയവിധി. ജനമാണ് എല്ലാത്തിനും മുകളിലെന്ന് ബോധ്യപ്പെടുത്തിയ വിധി. അധികാരം നിസാരമാണ്. അത് തിരിച്ചറിയണമെന്ന് പഠിപ്പിച്ച വിധി.കാലത്തിന്റെ തിരയെടുത്തു പോകാത്ത കോട്ടകളില്ല എന്ന് ഓര്‍മ്മപ്പെടുത്തിയ വിധി.