വയനാട് ടൗൺഷിപ്പ് സന്ദര്‍ശനത്തിനിടെ തന്‍റെ ഒപ്പം എപ്പോഴും നിന്ന സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് മമ്മൂട്ടി പറഞ്ഞു. നിങ്ങള്‍ എന്‍ കൂടെ എപ്പോഴും ഇങ്ങനെ നില്‍ക്കേണ്ടതില്ല. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ ധരിക്കും. മാത്രമല്ല, മാധ്യമപ്രതികരണത്തിനിടെ, ടൗണ്‍ഷിപ്പിനെ കുറിച്ച് മമ്മുട്ടി ഇങ്ങനെ പ്രതികരിച്ചു.. ‘ഇത് ജനം സംഭാവന ചെയ്തുണ്ടാക്കിയതാണ്. കേരളത്തിലെ ജനത്തില്‍ നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. ’.. ഇത്രയും ആയതോടെ ചര്‍ച്ച മൂത്തു. റഫീഖിനോട് സ്വകാര്യമായി പറഞ്ഞതാണ് മമ്മുട്ടി എന്നത് വ്യക്തമാണ്. അപമാനിക്കണം എന്ന ഉദ്ദേശ്യമില്ലെന്നും വ്യക്തം. പക്ഷേ അത് കാമറ ഒപ്പിയെടുത്തതോടെ കോണ്‍ഗ്രസ് അണികള്‍ ട്രോളാക്കി. നേതാക്കളും ആയുധമാക്കി. പിന്നാലെ സിപിഎം സൈബര്‍ പടയുടെ, എന്തിന് തലമുതിര്‍ന്ന ഉത്തരാവദിത്ത സ്ഥാനങ്ങള്‍ അലങ്കരിച്ചവരുടെ പോലും വരവായിരുന്നു. പാര്‍ട്ടി സെക്രട്ടറിയാണ് വലുത്, മമ്മൂട്ടിയല്ല എന്നതിലൂന്നി ഉപദേശങ്ങളായി, അവേഹളനമായി, താരത്തിന്‍റെ നിലപാടുകളെ ചോദ്യം ചെയ്യലായി അങ്ങനെ അങ്ങനെ.. സീമകള്‍ പലതും കടന്നു സൈബര്‍ വെട്ടുകിളിക്കൂട്ടം. വിവാദത്തോട് അകലം പാലിച്ച് മന്ത്രിമാരായ റിയാസും രാജീവും അടക്കം നേതാക്കള്‍ പ്രതികരിച്ചെങ്കിലും സൈബര്‍ പടയോട് പൊടിക്കടങ്ങണേ എന്ന് ആരും പറയുന്നത് കേട്ടില്ല. വ്യക്തിപരമായി എത്രയോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്വന്തം നിലയ്ക്ക് ചെയ്യുന്ന ഒരു മഹാനടനോട് ഈ വിധം വേണോ എന്ന ചോദ്യം ഇതിനിടയ്ക്ക് പലരും ഉയര്‍ത്തി. ഒടുക്കം മമ്മൂട്ടി തന്നെ റഫീഖിനെ വിളിച്ചു. ആ വിവാദം അവിടെ തീര്‍ന്നെന്ന് റഫീഖ്. അപ്പോള്‍.. ഇതുവരെ അലമ്പാക്കിയ സൈബര്‍ കൂട്ടത്തിന്‍റെ ചെയ്തികള്‍ക്ക് ആരേല്‍ക്കും ഉത്തരവാദിത്വം. ?