mammootty-township-visit-2

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകള്‍ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് പ്രതികരിക്കുന്നത്. 

 

ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ച ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറയുകയായിരുന്നു. 

 

‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’ എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Actor Mammootty is facing intense cyber criticism after an incident during his visit to the Wayanad Township project. The controversy erupted after he reportedly asked CPM district secretary Rafiq to step aside, saying people might misunderstand that he came for political reasons. The remark sparked sharp reactions from several left-leaning social media handles, leading to widespread debate online. The episode has triggered discussions about celebrity neutrality, political sensitivities, and the growing trend of cyber criticism in Kerala’s public sphere.