**EDS: THIRD PARTY IMAGE; SCREENGRAB VIA SANSAD TV** New Delhi: Opposition MPs stage a protest in Lok Sabha during the Monsoon session of Parlaiment, in New Delhi, Monday, Aug. 10, 2026. (Sansad TV via PTI Photo)(PTI08_10_2026_000154B)

New Delhi: Opposition MPs stage a protest in Lok Sabha during the Monsoon session of Parlaiment, in New Delhi, Monday, Aug. 10, 2026

  • പ്രതിപക്ഷം സഹകരിക്കും എന്ന് ഉറപ്പുനല്‍കിയാല്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്

ഒടുവില്‍ പ്രതിപക്ഷത്തിന് വഴങ്ങുന്നെന്ന സൂചന നല്‍കി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്കെതിരായ പ്രതിഷേധത്തില്‍ ചര്‍ച്ചയാകാമെന്ന് കിരണ്‍ റിജിജു ലോക്സഭയില്‍ പറഞ്ഞു. പ്രതിപക്ഷം സഹകരിക്കും എന്ന് ഉറപ്പുനല്‍കിയാല്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കുമെന്നാണ് നിലപാട്. സഭ വീണ്ടും ചേര്‍ന്നപ്പോളും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. 

പ്രതിഷേധം വകവയ്ക്കാതെ ട്രൈബ്യൂണല്‍ പരിഷ്കരണബില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കെടുത്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കി ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിഷേധം ശക്തമായിരുന്നു. അമിത് ഷാ എവിടെയെന്ന് ഖര്‍ഗെ ചോദിച്ചു. ബഹളത്തിനൊടുവില്‍ പ്രതിപക്ഷം വോക്കൗട്ട് നടത്തി. Also Read: ‘ഭര്‍ത്താവിനെ വീട്ടില്‍വച്ച് തീര്‍ക്കണ്ട, റോഡപകടമാക്കാം’; കുറിയര്‍ ജീവനക്കാരനുമായി ഭാര്യയുടെ ചാറ്റ്. 

അതേസമയം, പാര്‍ലമെന്റിലെ ഓഫിസില്‍ എത്തിയിട്ടും സഭയിലേക്ക് പോവാതെ ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭയില്‍ ലിസ്റ്റ് ചെയ്ത നാല് ബില്ലുകളില്‍ കേരള ബില്ലടക്കമുള്ള രണ്ടെണ്ണം അമിത് ഷായ്ക്ക് പകരം  സഹമന്ത്രിമാര്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരുസഭകളും തടസപ്പെട്ടു. അമിത് ഷാ സഭയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി.

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ നാലാം ആഴ്ചയും ആഭ്യന്തമന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തെ ചൊല്ലി ഭരണ -പ്രതിപക്ഷ പോര് തുടരുകയാണ്.  സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള 'കേരള  ബില്ലും  'നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഭേദഗതി ബില്ലും അമിത് ഷായുടെ പേരിലാണ് ലിസ്റ്റ് ചെയ്തിരുന്നത്.  Also Read: അടുക്കളയില്‍ 45 കിലോ ചീഞ്ഞ ഇറച്ചി; പൂത്ത ബീഫ്! ആഡംബര പബ്ബിന് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍.

എന്നാല്‍  ഇരു ബില്ലുകളും സഹമന്ത്രിമാരായ ജി.കിഷന്‍ റെഡ്ഡിയും മുരളീധര്‍ മഹോളുമാണ് അവതരിപ്പിച്ചത്. പ്രതിപക്ഷം അമിത് ഷായ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കേരളം ബിൽ അവതരണത്തിൽ അമിത് ഷാ വരണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തു നിന്നുള്ള എം.പിമാർ ബഹളം വച്ചു. പ്രതിഷേധത്തിനിടെ ട്രിബ്യൂണൽസ് റിഫോംസ് ബില്ലും മൈൻസ് ആൻഡ് മിനറൽസ് ബില്ലും അവതരിപ്പിച്ചു.  രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തില്‍ു തുടര്‍ന്നു.  പ്രധാനമന്ത്രിയുടെയും ആഭ്യന്തമന്ത്രിയുടെയും അസാന്നിധ്യത്തെ സന്തോഷ് കുമാര്‍ എംപി മലയാളത്തില്‍ ചോദ്യം ചെയ്തു.

ആഭ്യന്തമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ഇടപെടല്‍ തേടി കെ. സി.വേണുഗോപാല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.  ഇതിനിടെ പാര്‍ലമെന്റില്‍ എത്തിയ നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ഓം ബിര്‍ളയെ സന്ദർശിച്ചു.

ENGLISH SUMMARY:

The Central government has indicated a willingness to accommodate the Opposition's demand for a discussion on the student protest issue. Parliamentary Affairs Minister Kiren Rijiju told the Lok Sabha that the government is open to holding a discussion, provided the Opposition assures its cooperation. He added that Union Home Minister Amit Shah would respond to the debate if such cooperation is ensured.