30 ദിവസം കൊണ്ട് കേരളം രണ്ടറ്റം താണ്ടിത്തീര്‍ത്ത് പ്രതിപക്ഷം.  ഇനി വെറും പ്രതിപക്ഷമല്ലെന്നും അടുത്ത ടേമിലെ ഭരണപക്ഷമെന്നും പ്രതിപക്ഷ നേതാവ്. പുതുയുഗ യാത്ര തീരുമ്പോള്‍ വമ്പന്‍ പ്രഖ്യാപനങ്ങളോടെ, 100 സീറ്റ് എന്ന ആത്മവിശ്വാസം ആവര്‍ത്തിക്കുന്നു UDF. കര്‍ണാടക–തെലങ്കാന മോഡല്‍ 5 ഗ്യാരണ്ടി പ്രഖ്യാപനങ്ങള്‍ രാഹുല്‍ഗാന്ധി വക.  സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക്  പ്രതിമാസം 1000 രൂപ, ക്ഷേമ പെന്‍ഷന്‍ 3000 രൂപ... തുടങ്ങി  ഇന്ദിര ഗ്യാരണ്ടിയെന്ന പേരില്‍ അഞ്ച് വാഗ്ദാനങ്ങള്‍. അവിടെ തീരുന്നില്ല, CJP എന്ന രാഷ്ട്രീയ ആരോപണം ആദ്യമായി രാഹുലും ഏറ്റെടുത്തു. പിണറായിക്കെതിരെ കടന്നാക്രമണം. തന്നെ വേട്ടയാടുന്ന കേന്ദ്ര ഏജന്‍സികള്‍ പിണറായിയിലേക്ക് എത്താത്തത് മോദി–പിണറായി ഡീലുകൊണ്ടെന്ന് രാഹുല്‍. മറുവശത്ത് തുടര്‍ച്ച തേടുന്ന സര്‍ക്കാര്‍, ‌‌‌‌‍‍‍ ആലപ്പുഴ  പെരുമ്പളം ദ്വീപിലേക്കുള്ള പാലം ഉദ്ഘാടനം ചെയ്തതും ഇന്നാണ്. പത്താണ്ടിന്‍റെ നേട്ടങ്ങള്‍ സര്‍ക്കാര്‍ എണ്ണുമ്പോള്‍ അതേ പത്താണ്ടിന്‍റെ കോട്ടങ്ങള്‍ ചൂണ്ടി ആഞ്ഞടിക്കുന്ന പ്രതിപക്ഷം. അവര്‍ പറയും പോലെ 100 സീറ്റ് ഉറപ്പിച്ചോ ? പുതുയുഗ യാത്ര ഫലം കണ്ടോ ? പ്രഖ്യാപനങ്ങള്‍ ജനം എങ്ങനെ കാണും ? കടുത്ത രാഷ്ട്രീയ ആരോപണങ്ങള്‍ രാഹുല്‍ കൂടി ഏറ്റെടുക്കുമ്പോള്‍ കേരളത്തില്‍ സിപിഎം പ്രതിരോധമെങ്ങനെ? 

ENGLISH SUMMARY:

Malayala Manorama Online News reports that the opposition in Kerala has completed a 30-day journey, proclaiming themselves the next ruling party with a confidence of 100 seats. Rahul Gandhi unveiled five 'Indira Guarantees' inspired by the Karnataka and Telangana models, including free KSRTC travel for women and monthly assistance for college students.