ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, പക്ഷേ ഇത് തീര്‍ക്കുന്നത് ഞങ്ങളാവും, ഞങ്ങളുടെ വ്യവസ്ഥകളനുസരിച്ചാവും തീര്‍ക്കുന്നത്. പറയുന്നത് യുഎസ് പ്രതിരോധ സെക്രട്ടറിയാണ്. ഒരു കുറ്റബോധവുമില്ലാതെ വിജയം വരെ പോരാടും എന്ന് പെന്റഗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ലോകത്തിന്റെയാകെ നെഞ്ചിടിപ്പേറുന്നു. രണ്ട് ദിവസം കൊണ്ട് കുട്ടികളും സ്ത്രീകളും സൈനികരമടക്കം നൂറുകണക്കിനു പേര്‍ക്ക് ജീവന് നഷ്ടമായി. എണ്ണവില കുതിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. പക്ഷേ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്ക പറയുന്നത് ഇറാനില്‍ ജനാധിപത്യ സ്ഥാപനമോ ഭരണകൂട മാറ്റമോ അവരുടെ ലക്ഷ്യമല്ല എന്നാണ്. അതേസമയം യുദ്ധം നീളുമെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു. ഇറാനാകട്ടെ മേഖലയിലാകെ ആശങ്ക വിതച്ച് ഗള്‍ഫ് രാജ്യങ്ങളെ തലങ്ങും വിലങ്ങും ആക്രമിക്കുന്നു. ഈ യുദ്ധം എവിടെത്തീരും ? എങ്ങനെ തീരും ?