Image Credit: X/MrReaganUSA

Image Credit: X/MrReaganUSA

  • വൈറ്റ് ഷര്‍ട്ടും ലൈറ്റ് നിറത്തിലെ പാന്‍റ്സും ധരിച്ച ട്രംപിനെ പോലെ കാഴ്ചയില്‍ തോന്നിപ്പിക്കുന്ന പുരുഷന്‍ നതാലിയെ പോലെ തോന്നിക്കുന്ന വെള്ള ഡ്രസിട്ട യുവതിയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്നതിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തിന്‍റെ എക്സിക്യുട്ടീവ് അസിസ്റ്റന്‍റായ നതാലി ഹാര്‍പിനെ ഗോള്‍ഫ് കോഴ്സില്‍ വച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെന്നും അതിന്‍റെ പ്രത്യക്ഷമായ തെളിവാണ് ഇതെന്നും ചിലര്‍ കുറിച്ചു. അതേസമയം ഈ ഫോട്ടോ യഥാര്‍ഥമാണെന്ന് സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും ലഭ്യമായിട്ടില്ലെന്നതാണ് വാസ്തവം. 

വൈറ്റ് ഷര്‍ട്ടും ലൈറ്റ് നിറത്തിലെ പാന്‍റ്സും ധരിച്ച ട്രംപിനെ പോലെ കാഴ്ചയില്‍ തോന്നിപ്പിക്കുന്ന പുരുഷന്‍ നതാലിയെ പോലെ തോന്നിക്കുന്ന വെള്ള ഡ്രസിട്ട യുവതിയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്നതിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. യുവതിയുടെ കൈയില്‍ ഗോള്‍ഫ് ക്ലബും ഗ്ലൗസും കാണാം. ഗോള്‍ഫ് കോഴ്സ് പശ്ചാത്തലത്തിലും ദൃശ്യമാണ്. പുറത്തുവന്ന ചില ചിത്രങ്ങള്‍ ബ്ലര്‍ ആയതും മറ്റു ചിലത് തെളിച്ചമുള്ളതുമാണ്. 

നതാലിക്ക് പ്രസിഡന്റിനോടുള്ള അടുപ്പമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിപ്പിച്ചത്. ഏറ്റവുമടുത്ത സംഘത്തില്‍പ്പെടുന്നതിനാല്‍ തന്നെ മിക്കവാറും  സമയങ്ങളില്‍ ട്രംപിനൊപ്പമാകും നതാലിയുണ്ടാവുക. 

അതേസമയം, ചിത്രം എഐ നിര്‍മിതമാണെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ വ്യക്തതയുള്ളതായി എക്സില്‍ പ്രചരിക്കുന്ന ഫോട്ടോയില്‍ നതാലിക്ക് ആറ് വിരലുകള്‍ കാണാം, ഇത് എഐ ആണെന്നതിന്‍റെ തെളിവാണെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രത്തിലെ ഗോള്‍ഫ് ക്ലബ് കണ്ടാല്‍ തന്നെ വ്യാജമാണെന്ന് വ്യക്തമാണെന്നും ട്രംപിന്‍റെ വലതു ചെവിക്ക് താഴെയുള്ള മുറിവ് കാണാനില്ലെന്നും മറ്റൊരാളും ചൂണ്ടിക്കാട്ടി.

ട്രംപിനൊപ്പം ഗോള്‍ഫ് കോഴ്സില്‍ ഇതിന് മുന്‍പും നതാലി എത്തിയിട്ടുണ്ട്. വിര്‍ജിനിയയിലെ നാഷനല്‍ ഗോള്‍ഫ് ക്ലബില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പുറമെ ട്രംപിന്‍റെ അയര്‍ലന്‍ഡ് ട്രിപിലും നതാലി ഉണ്ടായിരുന്നു. അതേസമയം, നിലവില്‍ പ്രചരിക്കുന്ന ചുംബനചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നാണ് അനുമാനം. 

ENGLISH SUMMARY:

Viral social media images depicting US President Donald Trump kissing his executive assistant Natalie Harp at a golf course have been confirmed as fake and generated using artificial intelligence. Online users initially speculated about a romantic relationship, but analytical checks quickly revealed classic AI anomalies such as an extra finger on Harp's hand and distorted golf equipment details. Additionally, notable physical details like the scar below Trump's right ear were completely missing from the images. While Natalie Harp frequently attends official visits and golf outings with Trump as part of his immediate inner circle, there is no factual basis for the romantic claims. Media analysts confirmed that the circulating kissing photographs were artificially created to mislead the public.