dk-shivakumar-trump

TOPICS COVERED

യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോണ്‍ഗ്രസിന്‍റെ വെല്‍ഫെയര്‍ മോഡല്‍ കോപ്പിയടിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാരര്‍. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാല്‍ എല്ലാ അമേരിക്കകാരനും 5000 ഡോളര്‍ നല്‍കുമെന്ന ട്രംപിന്‍റെ വാഗ്ദാനം സൂചിപ്പിച്ചാണ് ഡികെ ശിവകുമാറിന്‍റെ വാക്കുകള്‍. കോണ്‍ഗ്രസിന്‍റെ ക്ഷേമപ്രവര്‍ത്തന മാതൃക മഹാരാഷ്ട്രയും മധ്യപ്രദേശും രാജസ്ഥാനും ബിഹാറും ഉപയോഗിച്ചു. ഇപ്പോള്‍ യു.എസും ഇത് പകര്‍ത്തുകയാണെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. 

'മഹാരാഷ്ട്ര ഞങ്ങളെ കോപ്പിയടിച്ചു. മധ്യപ്രദേശും ഞങ്ങളെ കോപ്പിയടിച്ചു. രാജസ്ഥാനും കോപ്പിയടിച്ചു. ബിഹാറും കോപ്പിയടിച്ചു. ഇപ്പോൾ ട്രംപും ഞങ്ങളെ കോപ്പിയടിക്കുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. 

'5,000 ഡോളർ. ആരാണ് ഇത് കോപ്പിയടിച്ച് അവതരിപ്പിക്കുന്നത്? തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്രയും ഡോളർ നൽകുമെന്ന് ട്രംപ് പറയുന്നു. അതായത്, ഞങ്ങളുടെ ആശയം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും എത്തിക്കൊണ്ടിരിക്കുകയാണ്. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ ശക്തി' എന്നും ശിവകുമാർ പറഞ്ഞു.

സെപ്റ്റംബർ 9 ന്, റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിടെയാണ് ട്രംപ് വാഗ്ദാനം നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചാല്‍ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും 5,000 ഡോളര്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ട്രംപ് ഡിവിഡന്‍റ് എന്നാണിതിനെ വിളിച്ചത്. ഈ തുക യു.എസിന് താങ്ങാനാകുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

ENGLISH SUMMARY:

Karnataka Chief Minister D.K. Shivakumar asserted that U.S. President Donald Trump is mimicking the welfare model pioneered by the Congress party through his recent 5,000-dollar payout promise. Highlighting Trump's midterm election pledge to distribute cash dividends to adult American citizens, Shivakumar noted that several Indian states have already replicated the party's governance guarantees. He emphasized that the grand old party's welfare ideologies are now expanding beyond national borders to gain global recognition. According to the senior leader, such populist financial commitments reflect the core strength and widespread influence of Congress-driven policies.